ആദിതൃ ചന്ദ്രാദികളെ ചമച്ചവനു സ്തോത്രം

19

ആദിതൃ ചന്ദ്രാദികളെ ചമച്ചവനു സ്തോത്രം

Video

1. ആദിതൃ ചന്ദ്രാദികളെ - ചമച്ചവനു സ്തോത്രം ബോധിച്ചതെല്ലാം ക്ഷണത്തില്‍ - തികച്ചവനു സ്തോത്രം ഏദന്‍ കാവില്‍ ആദം ഹവ്വാ-യോടു പലവൃന്ദം മോദമുടന്‍ സൃഷ്ടി ചെയ്ത - നാഥനെന്നും സ്തോത്രം 2. ആദിമാനുഷന്‍ ചതിവില്‍ - ആയതിനെ കണ്ടു ഭീതിഭുവനത്തില്‍ നിന്നു - പോവതിനായ്ക്കൊണ്ടു വേദപരന്‍ നീതി തിക-വാവതിനായ്‌ പണ്ടു ഖേദമൊഴിപ്പാന്‍ മരണം - ജയിച്ചവനു സ്തോത്രം 3. ബാലഗണമേ! വരുവിന്‍ - ശീലമുടന്‍ കൂടി കോലാഹല വാനികളാ-ലാലെലൂയ്യാ പാടി ചേലോടു പാദം വണങ്ങാന്‍ - ഗീതഗണം തേടി “ഏലൊഹിം പിതാസുതനാ-ത്മാവിനെയും സ്തുതിപ്പിന്‍ 4. ദൂതരെല്ലാം മോദമുടന്‍ നാഥനെക്കൊണ്ടാടി സാദരം തന്‍ ആസനത്തിന്‍ - നാലു ചുറ്റും കൂടി താതസുതാത്മാക്കള്‍ക്കു നല്‍ - ഗീതങ്ങളെ പാടി *ശ്വേതവസ്ത്രങ്ങള്‍ ധരിച്ചു - കൂടുന്നതു മോടി 5. ശക്തിയാല്‍ ചരാചരങ്ങള്‍ - ഒക്കെയും ഉണ്ടാക്കി യുക്തിയാല്‍ തരാതരത്തില്‍ - എത്രയും നന്നാക്കി ഭക്തിയായ്‌ നടപ്പതിന്നു - മാര്‍ഗ്ഗമൊന്നുണ്ടാക്കി മുക്തിയില്‍ നടത്തുന്ന (ത്രിയേകനെന്നും സ്തോത്രം

Music sheet is loading
0%
-
00:00 / 00:00

Suggessions