കര്‍ത്തനേ ഈ ദിനം

123

കര്‍ത്തനേ ഈ ദിനം

ആനന്ദഭൈരവി - ആദിതാളം പല്ലവി കര്‍ത്തനേ ഈ ദിനം നിന്റെ ഉത്തമ മണവാട്ടിയാം സത്യസഭാമദ്ധയ വന്നി-ങ്ങെത്തുക വേഗം അനുപല്ലവി മൃത്യുവെ ഇന്നാളില്‍-വെന്നുയിര്‍ത്തെഴുന്നാദി സര്‍പ്പത്തിന്‍ മസ്തകം തകര്‍ത്ത യൂദാ-ഗോത്ര സിംഹാധിപനാകും- (കര്‍ത്തനേ..) ചരണങ്ങള്‍ 1. ആറു ദിനങ്ങള്‍ കൊണ്ടധി-കാരവചനത്താലെല്ലാം പാരിടമതിങ്കല്‍ പട-ച്ചോരു നാഥനേ കാരണഭൂതനാം നിന്നെ-നേരോടു നരര്‍ സേവിപ്പാന്‍ ചാരുതരമേഴാം-ദിനം-പൂരണമായ്‌ ശുദ്ധിചെയ്ത- (കര്‍ത്തനേ..) 2. അപ്പനേ നിന്റെ വേദത്തിന്‍-ചൊലട്ടിപ്രകാരമിന്നും എപ്പൊഴുതും നടന്നു ധ്യാ-നിപ്പതിന്നായി ഉള്‍പ്പരിതാപങ്ങള്‍ നീക്കി-സല്‍പ്രമോദമുള്ളിലാക്കി അലുമലാമടിയങ്ങള്‍ക്കു-കെല്‍പു തന്നീടുവാനായി- (കര്‍ത്തനേ..) 3. നിന്നുടയ വേദത്തില്‍ നി-ന്നുന്നതാതിശയങ്ങള്‍ കാ- ണുന്നതിനെങ്ങള്‍ കണ്ണുക-ളിന്നു തുറക്ക ഇന്നു കേള്‍ക്കുന്ന കാര്യങ്ങങളൊന്നൊഴിയാതെ കണ്ടുള്ളം തന്നില്‍ വീണു പതിയുന്ന-തിന്നു തുണപ്പതിന്നായി- (കര്‍ത്തനേ..) 4. ദുഷ്ടലോകം ജഡം പിശാംചിട്ടിരിക്കുന്ന കണികള്‍ കഷ്ടമടിയങ്ങള്‍ക്കയ്യോ-ഇഷ്ട നാഥനേ നഷ്ടവലയില്‍ വീണക്പെട്ടു നശിച്ച്ടാതെക- ണ്ടിഷ്ടമോടടിയങ്ങള്‍ക്കു-നീട്ടുക തൃക്കൈകള്‍ വേഗം- (കര്‍ത്തനേ..) 5. നിന്നുടെ ദാസർ പ്രാര്‍ത്ഥിച്ചീ-ടുന്നതിന്നും പ്രസംഗിച്ച ടുന്നതിന്നും നിന്നാത്മാവെ-ഇന്നു നല്‍കുക ഇന്നവരുടെ സേവ നിയമുന്നിലതിപ്രീയമായ്‌ വി- ളങ്ങുവതിന്നു തുണപ്പാ-നുന്നതങ്ങളില്‍ നിന്നഹോ- (കര്‍ത്താവേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions