കാരുണ്യസാഗരമേ - ദേവാ നിന്‍

131

കാരുണ്യസാഗരമേ - ദേവാ നിന്‍

ശങ്കരാഭരണം - ചായ്പുതാളം പല്ലവി കാരുണ്യസാഗരമേ - ദേവാ നിന്‍ കരുണാസനേ വരേണമേ അനുപല്ലവി ആരുവാനിരുവരോ - മൂവരോ എന്‍ നാമത്തില്‍ ചേരുമോ അവിടെ ഞാന്‍ ചേരുമെന്നു ചോന്നപോലെ - (കാരുണ്യ...) ചരണങ്ങള്‍ 1. തിരുനാമം ഉരച്ചീടുവാന്‍, യോഗ്യത ഞങ്ങള്‍- ക്കൊരുവിധത്തിലുമില്ലയ്യോ തിരുസുതന്‍ യേശുമൂലം - പരിശുദ്ധാത്മാവെ തന്നു പെരും പാപികളാമെങ്ങള്‍ - മനസ്സുകള്‍ ശുദ്ധമാക്കി - (കാരുണ്യ...) 2൧. ലോക ചിന്തകളിനാലും, പലവിധമാം ദേഹചിന്തകളിനാലും ലോക്വപ്രഭൂവാം പേയിന്‍ - മായ ത്ര്രങ്ങളാലും ആകുലപ്പെടും ഞങ്ങള്‍ - ശോകം തീര്‍പ്പതിന്നായി - (കാരുണ്യ...) 3, കായേന്‍ തന്‍ ബലിയാല്‍പ്പോലെ - ഞങ്ങളും നിന്നെ വായാല്‍ മാത്രം വണങ്ങാതെ മായമില്ലാതെ ഹാബേല്‍ - ചെയ്ത ബലിപോല്‍ തന്നെ ഈയടിയാരും ചെയ്വാ-നിപ്പോളനുധഗ്രഹിപ്പാന്‍ - (കാരുണ്യ...)

Music sheet is loading
0%
-
00:00 / 00:00

Suggessions