ഒരു നിമിഷവും മനമേ

133

ഒരു നിമിഷവും മനമേ

പല്ലവി ഒരു നിമിഷവും മനമേ - അകലെ ഇരിക്കരുതേ നീയേ അനുപല്ലവി അരുമരക്ഷകന്‍ തിരുവടി തുടര്‍ന്നീടുക നിരന്തരമേ ശുഭമേ ചരണങ്ങള്‍ 1. ഉഷസ്സതിന്‍ ചിറകുകളാല്‍ - പറന്നു ഉന്നത സമക്ഷമതില്‍ വസിക്ക നീ രാപ്പകല്‍ നോക്കുക തിരുപ്പാദം മംഗല മാര്‍ഗ്ഗമിതേ (ഒരു...) 2. ആശയ്ക്കു യോഗ്യപരന്‍ - തിരുമുന്‍ അടുത്തവര്‍ക്കനുഗ്രഹമേ യാചന സമസ്തവും സാധിക്കും അടുത്താല്‍ യാതൊന്നും വ്യസനമില്ലേ (ഒരു..) 3. കരുണയും തിരുബലവും - യേശുവിന്‍ കരളലിവൈശ്വര്യവും തരും നിനക്കതിശയ ദാനമെന്നറിക നീ സംശയിച്ചീടാതെ (ഒരു...) 4. അടുത്തവര്‍ക്കടുത്തവന്‍ താന്‍ - ആനന്ദം അഖിലവും തരും പരന്‍ താന്‍ മടിക്കരുതേ മയങ്ങീടരുതേ ശുഭ മംഗല കാരണമേ (ഒരു..)

Music sheet is loading
0%
-
00:00 / 00:00

Suggessions