ഇന്നേരം പ്രീയദൈവമേ

135

ഇന്നേരം പ്രീയദൈവമേ

Lyricist: P. V. Thommi

Composer: P. V. Thommi

png

ഇന്നേരം പ്രീയദൈവമേ!- നിന്നാത്മദാനം തന്നാലും പ്രാര്‍ത്ഥിച്ചീടുവാന്‍ അനുപല്ലവി നിന്നോടു പ്രാര്‍ത്ഥിച്ചീടാന്‍ നിന്നടിയങ്ങള്‍ നിന്റെ സന്നിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു നാഥാ! - (ഇന്നേരം...) ചരണങ്ങള്‍ 1 നിന്തിരു പാദപീഠത്തില്‍ - അണയുവതി- നെന്തുള്ളു ഞങ്ങളപ്പന്േ നിന്‍ തിരുസുതനേശു - വിന്‍ തിരു രക്തം ഭുവി ചിന്തിയോര്‍ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാല്‍ - (ഇന്നേരം...) 2 മന്ദതയെല്ലാം നീക്കുകെ-ന്നടിയാരില്‍ തന്നരുള്‍ നല്ലൂണര്‍ച്ചയെ വന്നിടുന്നൊരു ക്ഷീണം - നിദ്ര മയക്കമിവ- യൊന്നാകെ നീയമറ്റി- തന്നീടുകാത്മശക്തി - (ഇന്നേരം...) 3 നിന്തിരു വാഗത്തങ്ങളെ - മനതളിരില്‍ ചിന്തിച്ചു നല്ല ധൈര്യമായ്‌ ശാന്തതയോടും ഭവല്‍ സന്നിധിബോധത്തോടും സന്തതം പ്രാര്‍ത്ഥിച്ചീടാന്‍ നിന്തുണ നല്‍കിടേണം - (ഇന്നേരം...) 4 നീയല്ലാതാരുമില്ലയ്യോ - ഞങ്ങള്‍ക്കഭയം നീയല്ലോ പ്രാണനാഥനേ! നീ യാചന കേട്ടിടാ - തായാൽ പിശാചിനുടെ മായാവലയില്‍ നാശ- മായിടുമായതിനാല്‍ - (ഇന്നേരം...)

Music sheet is loading
0%
-
00:00 / 00:00

Suggessions