വരുമേ ഉണര്‍ന്നിരിപ്പിന്‍

136

വരുമേ ഉണര്‍ന്നിരിപ്പിന്‍

വരുമേ ഉണര്‍ന്നിരിപ്പിന്‍ അനുപല്ലവി വലിയോര്‍ക്കും ചെറിയോര്‍ക്കും മാന്യര്‍ക്കും ഹീനര്‍ക്കും അഖിലര്‍ക്കും വിധി നല്‍കി തക്ക ഫലം കൊടുപ്പാന്‍ - (വരുമേ...) ചരണങ്ങള്‍ 1. ഭേരിയാല്‍ ബ്രഹ്മാണ്ഡ-ഭിത്തികള്‍ കുലുങ്ങുവാന്‍ പെരും കാഹളധ്വനിയാല്‍ പേയ്ഗണം കുലുങ്ങുവാന്‍ അരിഗണം ചുളുങ്ങുവാന്‍ തന്നില്‍ ആശ്രിതന്മാരും നിരയണിദൂതരും ചേര്‍ന്നു തുടങ്ങിടുവാന്‍ - (വരുമേ...) 2. വാനം ഭടഭടന്നു, ഭുവനം കിടുകിടുങ്ങി ഹീനപ്പേയെ ചേര്‍ന്ന ഏവരും നടുനടുങ്ങി മാനം ഇല്ലാതെ വാണ പാതകരോടുവാന്‍ ജ്ഞാനഗാനം പാടി നല്‍സഭ തുടങ്ങുവാന്‍ - (വരുമേ...) 3. തുന്‍പപ്പെട്ടോരെ ജീവ ഇന്‍പ കനികളളൂട്ടി തന്‍ പ്രസാദപാത്രരെ പൊന്‍മുടികള്‍ [2]ചൂട്ടി അന്‍പറ്റോരെ നരക വന്‍പാകവെ കാട്ടി അന്‍പുള്ള ദാസര്‍ക്കു സമ്പല്‍ഗതി കൂട്ടുവാന്‍ - (വരുമേ...) 4. വിശ്വാസികളെ താന്‍ ഉയര്‍ത്തി പുകഖതിനും മേലാം മോക്ഷവാസികള്‍ ചാലെ ഘോഷിപ്പതിനും വിശ്വാസഹീനരെ നിരസിച്ചകറ്റുവാനും വിണ്‍പരിവാരം ചൂഴ്ന്നു അന്‍പന്‍ യേശുമഹേശന്‍ - (വരുമേ...) [1]ശ്രതുക്കളുടെ കൂട്ടം [2]ചൂടിച്ച്‌

Music sheet is loading
0%
-
00:00 / 00:00

Suggessions