മനസ്സോടെ ശാപമരത്തില്‍ തൂങ്ങിയ

149

മനസ്സോടെ ശാപമരത്തില്‍ തൂങ്ങിയ

മനസ്സോടെ ശാപ-മരത്തില്‍ തൂങ്ങിയ മനുവേലേ ദൈവജാതാ നിനക്കീ വേദന - വരുത്തിവെച്ചതി- നീചന്‍ ഞാനയ്യോ. 2 പരമനീതി എന്‍ - ദുരിതത്താലെന്നെ അരിവാന്‍ നിന്നൊരു നേരം പരമന്‍ നീ അതാല്‍ - അരിയപ്പെട്ടിടാന്‍ ഇറങ്ങി നീ വന്നല്ലോ. 3 മലപോലെ ശാപം - ജ്വലിച്ചിറങ്ങിയ നിലത്തിന്‍ പാതകം മൂലം അലിഞ്ഞു നീ ശാപം - തലയില്‍ക്കൊണ്ടീടാന്‍ വലിമ വിട്ടല്ലോ. 4 നന്ദികെട്ടോരീ - നരരെ വന്‍നര- കാഗ്നിയില്‍ നിന്നു നേടാന്‍ മന്നവാ തിരു - പൊന്‍കുരുതി നീ ചിന്നി നിന്നല്ലോ ട ദൈവകോപത്തിന്‍ - ദര്‍ശനം വിട്ടു പാപി ഞാനൊളിച്ചീടാന്‍ സര്‍വ്വലോകത്തിന്‍ നായകാ നിന്‍ വി- ലാവും വിണ്ടല്ലോ. 6 മരിച്ചവര്‍ക്കമൃ-തായ്‌ നിന്‍ ദേഹത്തെ നുറുക്കിയോ ജീവനാഥാ മുറിഞ്ഞുടഞ്ഞ നിന്‍ - തിരുമെയ്യിന്‍ രക്തം ചൊരിഞ്ഞല്ലോ പാരില്‍ 7 അരിഷ്ട പാപി ഞാന്‍ - തിരുപ്പുണ്യങ്ങളില്‍ ശരണം വെച്ചു വന്നയ്യോ തിരുപ്രതിമയാ-ക്കടിയനെ കൃപ നിറഞ്ഞ കര്‍ത്താവേ - (മനസ്സോടെ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions