എനിക്കായ്‌ പിളര്‍ന്ന പാറയായോനേ

151

എനിക്കായ്‌ പിളര്‍ന്ന പാറയായോനേ

Lyricist: Mosa Walsalam

png

ആനന്ദഭൈരവി - ആദിതാളം 1. എനിക്കായ്‌ പിളര്‍ന്ന പാറയായോനേ ഹീനപാപി നിന്നില്‍ മറഞ്ഞു പാര്‍ത്തിടട്ടെ കുന്തം ഏറ്റ നിന്‍ വിലാവില്‍ നിന്നൊലിച്ച ഗുണം ഏറും രക്തവും വിസ്മയ ജലവും കടുതായ പാപകുറ്റം ശക്തിയെയും കഴുകേണം അശേഷം ശുദ്ധിയരുളേണം - (എനി...) 2. തിരുന്യായ കലുനകള്‍ക്കു നിവൃത്തി ചെയ്വതെന്നാല്‍ അസാദ്ധ്യം അടിയാന്‍ പാപി നിരന്തരം വൈരാഗ്യ ഭക്തി പൂണ്ടാലും നില്‍ക്കാതേറെ കണ്ണുനീര്‍ പാപി ചൊരിഞ്ഞാലും ഒരു പാപത്തിന്നും ഉപശാന്തി ചെയ്വാന്‍ ഉപയോഗം അല്ലിവ നീയേ രക്ഷചെയ്ക - (എനി...) 3, കൈയില്‍ ഒന്നുമില്ല വെറുതേ വരുന്നേന്‍ കര്‍ത്തനേ നിന്‍ കുരിശില്‍ അഭയം പിടിച്ചേന്‍ നഗ്നന്‍ ഞാന്‍, വന്നേന്‍ ഉടുപ്പു തന്നരുള്‍ക നാശ പാപി നിന്‍ കൃപയ്ക്കത്രേ കാത്തിടുന്നേന്‍ ശുദ്ധിഹീനന്‍ ഞാന്‍ നീ കഴുകേണം എന്നെ സുഖം ജീവന്‍ തരണം പ്രീയ രക്ഷകനേ - (എനി...) 4. ഇഹത്തില്‍ അടിയാന്‍ ശ്വാസത്തോടിരിക്കേ ഇനി ലോകം വെടിഞ്ഞു വിണ്ണിന്നു തിരിക്കേ അറിയാത്ത ലോകങ്ങളെ ഞാന്‍ കുടക്കേ അന്‍പു തിങ്ങും നിന്‍ തിരുമുമ്പില്‍ വന്നു നില്‍ക്കേ എനിക്കായ്‌ പിളര്‍ന്ന പാറയായോനേ ഹീനപാപി നിന്നില്‍ മറഞ്ഞു പാര്‍ത്തിടട്ടേ - (എനി...)

Music sheet is loading
0%
-
00:00 / 00:00

Suggessions