പരനേ മമ ചിത്തം

പല്ലവി പരനേ മമ ചിത്തം - നിറയുന്നു തവ സ്‌നേഹത്താല്‍ വരണമീ സഭയില്‍ നീ ചൊരിക വരം എന്മേല്‍ ചരണങ്ങള്‍ 1. ആരും അറച്ചുതള്ളും - നാറും ഉള്ളമുള്ളോന്‍ ഞാന്‍ നേരെ നിന്‍ തിരുപീഠം - ചേരാന്‍ നീ വിളിച്ചതാല്‍ (പരനേ..) 2. പല ദോഷങ്ങള്‍ ചെയ്തു ഞാന്‍ - വലിയ ദ്രോഹിയായിട്ടും വലപോല്‍ നിന്‍ പ്രീയമെന്നെ വലിച്ചീടുന്നതോര്‍ത്തയ്യോ (പരനേ...) 3, നിന്‍ ശരീര രക്തങ്ങള്‍ - ക്കംശിയായ്‌ ഭവിപ്പാനീ മണ്‍ശരീരിയോടുള്ള - വാത്സല്യ വിളി കേട്ടു (പരനേ..) 4. മ്ലേച്ഛനാമെനിക്കായ്‌ നീ ക്രൂശില്‍ കാട്ടിയ സ്നേഹം നിശ്ചയം മറക്കി - ല്ലേയെന്‍ ശ്വാസമിരിപ്പോളം (പരനേ..) 5. നിന്മേശയ്ക്കു മുമ്സില്‍ ഞാന്‍ - എന്നേനി കുനിക്കുമ്പോള്‍ നിന്മെയ്‌, രക്തങ്ങളാ-ലെന്നാത്മാവെ തണുപ്പിക്ക (പരനേ...)

Music sheet is loading
0%
-
00:00 / 00:00

Suggessions