ചെയ്യും ഞാനെന്നുമിതു

153

ചെയ്യും ഞാനെന്നുമിതു

ചെയ്യും ഞാനെന്നുമിതു - നിന്നെ [1]മെയ്യായോര്‍പ്പാനേശുവേ ചരണങ്ങള്‍ 1. അയ്യയ്യോ നിന്‍ വചനത്തിന്‍പടി നിത്യം മെയ്യാം വിനയത്തോടെ - എന്റെ ഇയ്യൂലകായുസ്സിന്‍ നാളെല്ലാം നിന്‍മൃതി മെയ്യായോര്‍പ്പാന്‍ നിരന്തം - (ചെയ്യും...) 2. ഗത്ത്ശമനസ്ഥലെ നിനക്കുണ്ടായ വൃഥയും പോരാട്ടവും - പ്രാണ - നാഥാ നിന്‍ രക്തവിയര്‍പ്പും ഞാനെവ്വിധം ഓര്‍ക്കാതിരുന്നീടുന്നു - (ചെയ്യും...) 3. ക്രൂശിലെന്‍പേര്‍ക്കു ബലിയായ്‌ ജഗത്തുകള്‍ - ക്കീശന്റെ കോപാഗ്നിയില്‍ - നസ- റേശാ നീ വെന്തതും ഓര്‍ത്തെന്റെ മാനസം ക്ലേശിച്ചു നന്ദിയോടെ - (ചെയ്യും...) 4. എന്‍ നിമിത്തം ചതയ്ക്കപ്പെട്ട നിന്മേനി എന്നാത്മഭോജനമേ - ദേവാ നിന്‍ രക്തപാനത്താലെന്നാത്മദാഹം തീര്‍ - ന്നെന്നും പ്രമോദിപ്പാനായ്‌ - (ചെയ്യും...) 5, ഞാന്‍ വരുവോളമിവ്ൃവണ്ണം ചെയ്കെന്ന നിന്‍ പൊന്‍ വചനത്തിന്‍ പടി - ഞങ്ങള്‍ കാല്‍വരിമേട്ടില്‍ ചതഞ്ഞ നിന്‍ പൊന്മേനി ഓര്‍ത്തനുഷ്ഠിയ്ക്കുന്നിതു - (ചെയ്യും...)

Music sheet is loading
0%
-
00:00 / 00:00

Suggessions