എഴുന്നരുള്‍ക യേശുവേ

156

എഴുന്നരുള്‍ക യേശുവേ

ഇംഗ്ലീഷ്‌-ആദിതാളം പല്ലവി എഴുന്നരുള്‍ക യേശുവേ - ഇന്നു ദിവ്ൃമന്ദിരേ അനുപല്ലവി തൊഴുന്ന നിന്റെ ദാസര്‍ മദ്ധ്യേ ത്വരിതം നിന്‍ കൃപാസനെ - (എഴുന്നരുള്‍ ..) ചരണങ്ങള്‍ 1. വഴി വെടിഞ്ഞു കാട്ടിനുള്‍ - വലയും മര്‍തൃകൂട്ടത്തെ തൊഴുത്തില്‍ക്കൂട്ടിച്ചേര്‍ത്തിടാന്‍ - തുനിഞ്ഞു വന്ന നാഥനേ - (എഴുന്നരുള്‍ ..) 2. നിനക്കു കീര്‍ത്തി യോഗ്യമേ - നിരന്തം യേശുദേവനേ വനത്തില്‍ ഓടി ഞങ്ങളെ-വരിച്ച ശ്രേഷ്ഠപാലനേ - (എഴുന്നരുള്‍ ..) 3. തിരുരക്ഷാ വിശേഷത്തെ-തിരിഞ്ഞു ഘോഷിച്ചീടുവാന്‍ തിരഞ്ഞെടുത്ത ശിഷ്യര്‍ക്കു-തെളിച്ചു ബോധിപ്പിച്ചു നീ - (എഴുന്നരുള്‍ ..) 4. ഇന്നു ദിവ്യസേവയെ-ഏല്‍ക്കും നിന്റെ ദാസനി(രി)ല്‍ നിന്നനുഗ്രഹങ്ങളെ നീ-പകര്‍ന്നീടേണമേ - (എഴുന്നരുള്‍ ..) 5. നീതി പൂണ്ടി ദാസനും (രും)-നിന്‍ ശുശ്രൂഷ ചെയ്തീടാന്‍ നാഥനേ നിന്നാത്മാവെ-നല്‍കണം ഇന്നേരത്തില്‍ - (എഴുന്നരുള്‍ ..) 6. അജ്ഞരില്‍ സന്താപവും-ആത്മരക്ഷാ വാഞ്രയും ലജ്ജ ലാഭദ്വേഷവും-ലഭിപ്പിക്ക നാഥനേ - (എഴുന്നരുള്‍ ..) 7. വാക്കു ക്രിയയാലുമേ-മര്‍ത്ൃര്‍ക്കുപദേശിപ്പാന്‍ കാക്കണം നിന്‍ ദാസനെ (രെ -കര്‍ത്തനേ സല്‍ഭക്തിയില്‍ - (എഴുന്നരുള്‍ ..) 8. എങ്ങും ദിവ്യ വേലയ്ക്കായ്‌-ഏര്‍പ്പെടും നിന്‍ ദാസര്‍ മേല്‍ ഭംഗിയായ്‌ നിന്‍ ദാനങ്ങള്‍ - ഭാഗം ചെയ്തീടേണമേ - (എഴുന്നരുള്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions