ഇന്നീ മംഗലം ശോഭിക്കുവാന്‍

158

ഇന്നീ മംഗലം ശോഭിക്കുവാന്‍

ദ്വിജാവന്തി - ആദിതാളം പല്ലവി ഇന്നീ മംഗലം ശോഭിക്കുവാന്‍ - കരുണ ചെയ്ക എന്നും കനിവുള്ള ദൈവമേ അനുപല്ലവി നിന്നടി കാനാവില്‍ മണപ്പന്തല്‍ പണ്ടലങ്കരിച്ചു അന്നു രസവീഞ്ഞുണ്ടാക്കി - എന്നപോല്‍ ഇന്നേരം വന്നു - (ഇന്നീ..) ചരണങ്ങള്‍ 1. ആദി മുതല്‍ക്കന്‍പു ധരിച്ചാന്‍ - നരകുലത്തെ ആണും പെണ്ണും ആയി നിര്‍മ്മിച്ചാന്‍ നീതിവരം നാലും ഉരച്ചാന്‍ - പെറ്റുപെരുകി മന്നിടം വാഴ്കെന്നരുള്‍ വച്ചാന്‍ ആദമാദികള്‍ക്കും അനു-വാദമേകിയോരു ദേവാ നീതി പരിപാലിച്ചേശു-നാഥന്‍ അന്നു മാനിച്ചപോല്‍ - (ഇന്നീ..) 2. സത്ൃസഭയ്ക്കനുകൂലനേ-സുന്ദരി സഭ- യ്ക്കുത്തമനാം മണവാളനേ ചിത്തനാഥാനന്തബലനേ-പഴുതണുവും അറ്റദേവനേശുപാലനേ ഒത്തപോല്‍ ഗുണാധികാരം-എത്തി മോദമായ്‌ സുഖിച്ചു പുര്തഭാഗ്യമോടു പാപ-മുക്തിയും കൊടുക്കുമാറു - (ഇന്നീ..) 3. ഉത്തമസ്ര്രീ ആയ ബാലയെ-തെരഞ്ഞ്(്രാമിന്‍ ഭൃത്യവരന്‍ ചെയ്ത വേലയെ ത്വല്‍തുണ തുടര്‍ന്ന പോലെയെ-ഇവിടെയും നീ ചേര്‍ത്തരുള്‍ കല്യാണമാലയെ നല്ല മണവാളന്‍ തനി-ക്കുള്ള മണവാട്ടിയുമായ്‌ കല്യമോദം ചേര്‍ന്നു സുഖി-ച്ചല്ലല്‍ വെടിഞ്ഞീടുവാനും - (ഇന്നീ..)

Music sheet is loading
0%
-
00:00 / 00:00

Suggessions