പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികള്‍

159

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികള്‍

ഇംഗ്ലീഷ്‌ - ആദിതാളം പല്ലവി പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികള്‍ - ക്കരുളേണമേ കൃപയെ ദിനംപ്രതി മാരിപോല്‍ ദൈവജാതാ ചരണങ്ങള്‍ 1. ഏദന്‍കാവിലാദം ഹവ്വായെ വാഴ്ത്തിയ ദൈവമേ ഈ സമയം ഈ ദമ്പതികളിന്‍ കൈകളെത്തമ്മില്‍ ചേര്‍ത്തു വാഴ്ത്തീടണമേ -(പരനേ..) 2. തവദാസരാമിവരൈകമത്യമോടെ വസിച്ചീടുവാനും അവസാനകാലമണഞ്ഞീടുംവരെ പ്രീതിയില്‍ മേവതിനും -(പരനേ..) 3. പരമാത്മാവാലിവരെ നിറയ്ക്ക മഹോന്നതനേ ദിനവും തിരുനാമകീര്‍ത്തി സദാ നിനച്ചു സഹവസിച്ചീടുവാനും -(പരനേ..) 4. പരനേശു തന്‍ പ്രിയയായ്‌ തിരുസഭയെ വരിച്ചായതുപോല്‍ പരിചോടു നിന്‍ തിരുദാസന്‍ തന്നുടെ പത്തിയെച്ചേര്‍ത്തുകൊള്‍വാന്‍ -(പരനേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions