വിശ്വാസത്തോടു സാക്ഷിചൊന്നോരായ്‌

161

വിശ്വാസത്തോടു സാക്ഷിചൊന്നോരായ്‌

For all the Saints

വിശ്വാസത്തോടു സാക്ഷിചൊന്നോരായ്‌ വിശ്രമിക്കും എല്ലാ വിശുദ്ധര്‍ക്കായ്‌ ഈശോ നിന്‍ നാമം വാഴട്ടെന്നുമായ്‌; ഹല്ലേലൂയാ ഥു നീ തന്നെ പാറ, കോട്ട, രക്ഷയും വന്‍പോരില്‍ നീ അവര്‍ക്കു നാഥനും, കൂരിരുളില്‍ നീ ഏക ദീപവും; ഹല്ലേലൂയാ 3 മുന്‍കാലം ഭക്തര്‍ യുദ്ധം ചെയ്തപോല്‍ ഇപ്പോള്‍ നിന്‍ വീരര്‍ ധൈര്യം പൂണ്ടതാല്‍ പോരില്‍ കിരീടം പ്രാപിച്ചീടട്ടെ; ഹല്ലേലൂയാ 4 മാഘോരയുദ്ധം നീണ്ടുനിലക്കുമ്പോള്‍ ആഘോഷഗീതം ദൂരെ കേള്‍ക്കുമ്പോള്‍ ധൈര്യം വരും, നാം ശക്തരാമപ്പോള്‍; ഹല്ലേലൂയാ ട സ്വര്‍ണ്ണപ്രഭാ സായാഹ്നം വിളങ്ങും, വീരര്‍ക്കു വേഗം വിശ്രമം വരും, സ്വര്‍ഗ്ഗത്തിന്‍ ശാന്തി ഇന്‍പം ഏറ്റവും ഹല്ലേലൂയാ 6 വീണ്ടും ഉദിക്കും ശോഭയേറും നാള്‍ സാമോദം പൊങ്ങും ഭക്തര്‍ ഗാനങ്ങള്‍ താതസുതാത്മന്‍ വാഴ്ക സര്‍വനാള്‍ ഹല്ലേലൂയാ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions