ഒരിക്കല്‍ ഏവനും മരിക്കും

163

ഒരിക്കല്‍ ഏവനും മരിക്കും

Lyricist: K. V. Chacko

Composer: K. V. Chacko

png

ചെഞ്ചുരുട്ടി - ആദിതാളം 1 ഒരിക്കല്‍ ഏവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ ദരിദ്രന്‍ ധനികന്‍ വയസ്തന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ 2 പുരമേല്‍ മുളയ്ക്കും പുല്ലിനു സമം നരന്റെ ജീവിതം ഉലകില്‍ വാടിപ്പൊഴിയും പുഷ്പംപോലവന്‍ ഓടിപ്പോം നിഴല്‍പോലെ 3 നാലു വിരലേ മര്‍ത്യനായുസ്സു നില്‍ക്കുന്നോരെല്ലാം മായ വേഷനിഴലില്‍ നടന്നു തങ്ങള്‍ നാള്‍ കഴിക്കുന്ന കഥപോലെ 4 ആയുസ്സെണ്‍പതു വര്‍ഷമാകിലും ആയതിന്‍ ബലം ഖേദം ആണ്ടായിരം ഒരു ദിവസമായിട്ടേ ആണ്ടവന്‍ കണക്കാക്കു. ട മണ്ണാല്‍ മെനയപ്പെട്ട നല്‍മേനി മണ്ണായ്‌ അഴിയും കുഴിയില്‍ ശ്വാസം നില്ക്കുമ്പോള്‍ ആത്മാവോ തന്റെ വാസം തേടി പോം വേഗം. 6 ഒന്നും നാം ഇഹെ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നില്‍ തള്ളണം നമ്പിക്കൂടല്ലോ ലോകം 7 കര്‍ത്തനേശുവില്‍ നിദ്രകൊള്ളുന്നോര്‍ വാഴ്ത്തപെട്ടവര്‍ മേലാല്‍ ഇഹത്തില്‍ മേലാല്‍ ഇഹത്തില്‍ ദുരിതംഒഴിഞ്ഞവര്‍ക്കെന്നും മഹത്വേ ഭാവുകം ലഭിക്കും

Music sheet is loading
0%
-
00:00 / 00:00

Suggessions