ആശ്വാസം കൊള്‍ക മനമേ

166

ആശ്വാസം കൊള്‍ക മനമേ

Arudhal adai maname

ദ്യജാവന്തി - ആദിതാളം പല്ലവി ആശ്വാസം കൊള്‍ക മനമേ - രക്ഷിതാവില്‍ നീ ആശ്വാസം കൊള്‍ക മനമേ അനുപല്ലവി വിശ്വേ പാപത്തിനുടെ വിളവാം മരണഭയം നിശ്ശേഷം നീക്കിയ നായകന്‍ തന്നെ നോക്കി - (ആശ്വാസം...) ചരണങ്ങള്‍ 1. നമ്പൂതല്‍ അറ്റവരെപ്പോല്‍ മരിച്ചവര്‍ക്കായ്‌ തുന്‍പം കൊള്ളുന്നതെന്തിന്നു തമ്പുരാന്‍ മേഘത്തിന്മേല്‍ വെളിപ്പെടുമ്പോള്‍ ഇന്‍പമായുയിര്‍ക്കുമന്നു സം(ഭ്രമത്തോടു കര-യേണ്ടാ ക്രിസ്തേശുനാഥന്‍ അന്‍പോടു ചൊന്ന മൊഴി-സാരം നീ രുചിനോക്കി - (ആശ്വാസം...) 2. കര്‍ത്തന്‍ വരും ആകാശത്തില്‍ - ദൈവദൂതന്മാര്‍ കാഹളം ഈതും നേരത്തില്‍ ധാത്രി തന്നില്‍ യേശുവിങ്കല്‍ - മരിച്ചോരെല്ലാം ധരിക്കും ജീവന്‍, പിന്‍ മേഘത്തില്‍ ആശയായ്‌ ചെല്ലും നാമും - അനുരൂപപ്പെട്ടു കൂടെ യേശുവിനോടൊന്നിച്ചു - ശാശ്വതമായി വാഴും - (ആശ്വാസം...) 3. ജീവനദികള്‍ ഓടുമേ - യെറുശലേമില്‍ തിങ്ങി ജനങ്ങള്‍ കൂടുമേ ദേവഗാനങ്ങള്‍ പാടുമേ-യേശുക്രിസ്തുവിന്‍ ജയത്തെ വാഴ്ത്തിക്കൊണ്ടാടുമേ ആത്മാവിലാഹാ നാമും അതിനെ അനുഭവിപ്പാന്‍ ജീവവചനം തന്നെ സ്ഥിരമായ്‌ പിടിച്ചും കൊണ്ടു - (ആശ്വാസം..)

Music sheet is loading
0%
-
00:00 / 00:00

Suggessions