സ്വര്‍ഗ്ഗസീയോന്‍ യാത്രക്കാര്‍

164

സ്വര്‍ഗ്ഗസീയോന്‍ യാത്രക്കാര്‍

സ്വര്‍ഗ്ഗസീയോന്‍ യാത്രക്കാര്‍ നാം മാര്‍ഗ്ഗമഭ്ധ്യേ യോര്‍ദ്ദാനുണ്ട്‌, ഭീതിയേകും ഘോരശബ്ദം കേട്ടീടുന്നതിന്‍ കരയില്‍ - സ്വര്‍ഗ്ഗ ചരണങ്ങള്‍ 1 ഭീതി ചെറ്റും വേണ്ട നെഞ്ചേ നാഥനേശു പിന്‍പേ പോകാം; യോര്‍ദ്ദാന്‍ തിരമാലകളെ ഭേദിച്ചീടും ക്രിസ്തൻ ശക്തി - സ്വര്‍ഗ്ഗ 2 താതനിഷ്ടം ചെയ്യും സുതര്‍ വാഴും ലോകം വേറൊന്നു താന്‍ ജാതമോദം പോകുന്നവര്‍ താതവലഭാഗത്തെത്താന്‍ - സ്വര്‍ഗ്ഗ 3 സ്വര്‍ഗ്ഗേ താതന്‍ കാത്തീടുന്നു സ്വര്‍ഗ്ഗസേന പാടിടുന്നു പൊന്‍ കിരീടം വെണ്ണങ്കിയും നന്നായങ്ങു കാണുന്നു ഞാന്‍ - സ്വര്‍ഗ്ഗ 4 ദാഹം വിശപ്പേതുമില്ല പാപം ശാപം മൃത്യുവില്ല; എന്നും ഗീതം എന്നും സ്തോത്രം ഹല്ലേലൂയാ നിത്യ ഗാനം - സ്വര്‍ഗ്ഗ

Music sheet is loading
0%
-
00:00 / 00:00

Suggessions