വരുവിന്‍ നാം യാഹോവായ്ക്കു പാടുക

22

വരുവിന്‍ നാം യാഹോവായ്ക്കു പാടുക

വരുവിന്‍ നാം യാഹോവായ്ക്കു പാടുക-രക്ഷ തരുന്ന ജീവപാറയ്ക്കാര്‍ത്തിടുക അനുപല്ലവി തിരുമുമ്പില്‍ സ്തുതിയോടാ-ദരവായ്‌ ചെന്നു നാമെല്ലാ- വരും സങ്കീര്‍ത്തനങ്ങളോ-ടൊരുമിച്ചാര്‍ത്തു ഘോഷിക്ക- ചരണങ്ങള്‍ 1. യഹോവയായവന്‍ മഹാ ദൈവം-അവന്‍ സകല ദേവകള്‍ക്കും മേല്‍ രാജന്‍ മഹിമയിന്‍ താണിടങ്ങളവന്റെ കയ്യില്‍ *മഹിധരോന്നതങ്ങളും-തന്റെ ശമഹോദധിയുമവന്റെ-വകയാകുന്നു താനതു പടച്ചിതു കരയെയും-മഹാന്‍ കൈകള്‍ മെനഞ്ഞതു - (വരു...) 2. വരുവിന്‍ നാം തൊഴുതു വന്ദിക്കുക-ദേവ തിരുമുന്‍ ചെന്നു നാം മുട്ടുകുത്തുക പരന്‍ നമ്മെ പടച്ചവനാകയാല്‍-തന്നേ പരമന്‍ നമ്മുടെ ദേവനാകുന്നു കരുത്തന്‍ മേച്ചിലില്‍ ജനം-കരത്തിന്നാടുകള്‍ നാം തന്‍ സ്വരത്തെ നിങ്ങളിങ്ങനു-സ്വരത്തോടിന്നു കേള്‍ക്കുവിന്‍ - (വരു...) 3. പൊരുള്‍ വിവാദമാം മെരിബായിലും-അര്‍ത്ഥം പരീക്ഷയാകുന്ന മസ്താനാളിലെ മരുഭൂവിങ്കലുമെന്നപോലവെ-നിങ്ങള്‍ കഠിനമാക്കരുതുള്ളമന്നെന്റെ കരത്തിന്‍ വന്‍പ്രവൃത്തികള്‍-മരിച്ച നിങ്ങളിന്നച്ഛര്‍ ദരിശിച്ചാറെയുമെന്നെ-പരീക്ഷിച്ചങ്ങു ശോധിച്ചു - (വരു...) 4. എനിക്കു നാലൃത്രാണ്ടാവംശത്തോടു-രസം ഭനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന ജനവുമെന്‍ വഴിയറിയാത്തോരു-മെന്നു മൊഴിഞ്ഞെന്‍ സ്വസ്തതയിങ്കലായവര്‍ അണഞ്ഞുള്‍പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാന്‍ ദിനമെന്നും ത്രിയേകനെ-വണങ്ങി വാഴ്ത്തിടാമാമേന്‍ - (വരു...)

Music sheet is loading
0%
-
00:00 / 00:00

Suggessions