ശ്രീയേശു നാഥനെന്നും

50

ശ്രീയേശു നാഥനെന്നും

Tamil: Seer Yesu Nadhanukku Jayamangalam

Lyricist: Vedanayagam

Composer: Vedanayagam

Translator: Mosa Walsalam

png

പല്ലവി ശ്രീയേശു നാഥനെന്നും - ജയമംഗളം സത്യ ത്രിലോക ദേവനെന്നും - ശുഭമംഗളം അനുപല്ലവി ഭൂലോകത്തെ ചമച്ച-(തിലോക ദൈവസുതാ ഛ്രിസ്തേശുനാഥനെന്നും - സംസ്തുതി ഭവിക്ക ആമേൻ (ശരീ...) ചരണങ്ങള്‍ 1. ആദിയുടന്‍ അന്തവുമി-ല്ലാത്തവന്നു മംഗളം ആധിയോ ദുരിതമോയില്ലാത്തവന്നു മംഗളം - ശുഭ നീതിസൂര്യനായവന്നു-ജോതിര്‍മയനായവന്നു ഖേദഹരം ചെയ്തവന്നു-ഭൂതലത്തിലിന്നുമെന്നും- ((ശീ...) 2. പാതക നിവാരണന്ന-നാരതവും മംഗളം നീതിയെ നിവൃത്തി ചെയ്ത-കര്‍ത്തനെന്നും മംഗളം - ശുഭ ആദിമാനുഷന്‍ പിഴച്ച പാതകത്തെ ഓഹരിച്ച ഭൂതലത്തിന്നായിക്കഷ്ട-വേദനയെല്ലാം സഹിച്ച- (ശീ...) 3. ശ്രതുവാം പിശാചിനെ ജംയിച്ചവന്നു മംഗളം മൃത്യുവെ ജയിച്ചുയിര്‍ത്തെ-ഴുന്നവന്നു മംഗളം - ശുഭ സ്വസ്ഥാനം ചേര്‍ന്നവന്നു-വിസ്താരം ചെയ്‌ വതിന്നു തല്‍സ്ഥാന പ്രാഭവത്തോട-ടിക്ഷിതി വരുന്നവന്നു- ((ശീ..) 4. ദൈവമാം പിതാവിനിന്നു-മെന്നും ദിവ്യമംഗളം ദൈവസുതന്‍ ആവിക്കിന്നു-മെന്നും സ്തുത്യമംഗളം - ശുഭ ദൈവതാത പുത്രനാവി-ക്കേവരാലുമിങ്ങുമെങ്ങും ജീവകാലമൊക്കെ എന്നും-ഭാവുകം ഭവിക്ക ആമേന്‍ - (ശ്രീ...)

Music sheet is loading
0%
-
00:00 / 00:00

Suggessions