ദേവനാം യഹോവയ്ക്കെന്നും

25

ദേവനാം യഹോവയ്ക്കെന്നും

Lyricist: Mosa Walsalam

png

ദേവനാം യഹോവയ്ക്കെന്നും സേവചെയ്തു തോഷ പൂര്‍ണ്ണം ഉര്‍വ്വിയെങ്ങും ഘോഷിപ്പിന്‍ അനുപല്ലവി സര്‍വ്വരും സംഗീതം പാടി-ഉര്‍വ്വിയെങ്ങും വാഴ്ത്തുവിന്‍- ദേവ.. ചരണങ്ങള്‍ 1. ദേവന്‍ താന്‍ സൃഷ്ടിച്ചു നമ്മെ-ഏവമോര്‍ത്തു വാഴ്ത്തുവിന്‍ ദേവന്നാടും തന്‍ പ്രജയും-നാമെന്നോര്‍ത്തു വാഴ്ത്തുവിന്‍- ദേവ.. 2. സ്തോത്രഗീതം പാടി ദൈവ-വാതിലില്‍ പ്രവേശിപ്പിന്‍ കര്‍ത്തൃമണ്ഡലങ്ങളിലും ആര്‍ത്തു നാമം കീര്‍ത്തിപ്പിന്‍- ദേവ.. 3. നല്ലവന്‍ യഹോവാ കൃപ-തെല്ലു കാലം അല്ലിതും ചൊല്ലുകില്‍ നിസ്തുല്യ സത്യം-ചെല്ലുമെല്ലാരില്ലിതും- ദേവ..

Music sheet is loading
0%
-
00:00 / 00:00

Suggessions