സ്തോത്രം ചെയ്യും ഞാനെന്നും

51

സ്തോത്രം ചെയ്യും ഞാനെന്നും

പല്ലവി സ്തോത്രം ചെയ്യും ഞാനെന്നും - രക്ഷിതാവേ മാത്രം വാഴ്ത്തും ഞാനെന്നും അനുപല്ലവി പാത്രഹീനനാമീ - ചെള്ളാമടിയനെ പാര്‍ത്ഥീവനേ എന്നെ - ചേര്‍ത്ത കൃപയ്ക്കായി- ചരണങ്ങള്‍ മന്നന്‍ ദാവീദിന്‍ സുതനേ വന്നുദിച്ച-മന്നനാം മനുവേലാ സന്നാഹമോടെന്നും സന്നിധൌ പാടുവാന്‍ ഉന്നതനേയെന്നെ നിന്നിലായ്‌ കാക്കേണം-സ്തോത്രം 2 അതിശയമുള്ളവനെ അതിരറ്റ-അനുഗ്രഹവാരിധിയേ അധിപനാം യേശുവേ അഖിലേശ നന്ദനാ അഖിലര്‍ നായകനേ അഖിലാണ്ഡ കര്‍ത്താവേ-സ്തോത്രം 3 അടിയനെ വീണ്ടവനേ അടിമയെ-മോടിയില്‍ തീര്‍ത്തവനെ ജഡത്തില്‍ കുടികൊള്ളും അടിയാനെ നിന്നുടെ കൊടിക്കീഴില്‍ നാള്‍തോറും ജയത്തോടു കാക്കേണം-സ്തോത്രം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions