യേശുനാഥാ! നിന്‍കൃപയ്ക്കായ്‌

30

യേശുനാഥാ! നിന്‍കൃപയ്ക്കായ്‌

Lyricist: K. V. Simon

Composer: K. V. Simon

png

യേശുനാഥാ! നിന്‍കൃപയ്ക്കായ്‌ സ്തോത്രമെന്നേക്കും അനുപല്ലവി ഈശനേ നിന്‍ നാമമെന്റെ ക്ലേശമകറ്റും ചരണങ്ങള്‍ 1. നാശമയനായോരെന്നില്‍ ജീവനരുളാന്‍-വന്‍ ക്രൂശിനെ സഹിച്ചപ- മാനം വഹിച്ചോരു- (യേശു...) 2. പാവനമാം നീതിയില്‍ ഞാ- നെന്നുമിരിപ്പാന്‍-നിന്റെ ജീവനിലൊരംശമെനി- ക്കേകിയതിനാല്‍- (യേശു...) 3. നിന്‍ ഹൃദയം തന്നിലെന്നെ മുന്‍ കുറിച്ചപ്പോള്‍ എന്‍ ജനനം തന്നെയും ഞാ- നന്നറിഞ്ഞില്ലെ- (യേശു...) 4. തന്‍ ജഡശരീരമരണം നിമിത്തം നീ നിന്‍ പിതാവോടെന്നെ നിരപ്പിച്ചതു മൂലം- (യേശു..) 5. എത്രകാലം നിന്‍ കൃപയെ വ്യര്‍ത്ഥമാക്കി ഞാന്‍ അത്രനാളുമന്ധകാരം തന്നിലിരുന്നേന്‍- (യേശു...) 6. ജീവ ലതയായ നിന്നില്‍ ഞാന്‍ നിലനില്പുന്‍-നിന്റെ ജീവരസമെന്നിലെന്നും തന്നു പാലിക്ക- (യേശു...) വിശ്രമ ദേശത്തിലീ ഞാ- നെത്തും വരെയ്ക്കും-നിന്റെ വിശ്രുത കൃപകളെന്നെ പിന്തുടരേണം- (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions