രക്ഷകനേ നിനക്കു കീര്‍ത്തനം

40

രക്ഷകനേ നിനക്കു കീര്‍ത്തനം

രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം ചരണങ്ങള്‍ 1. തിരുരക്തം ചൊരിച്ചു തിന്മപ്പെട്ട എന്നെ നീ പരന്നു വീണ്ടെടുത്ത മാ പക്ഷ കൃപകള്‍ക്കുമേ - (രക്ഷ...) 2. മരിച്ചു ഞാന്‍ കിടന്നേന്‍ നാറി [1]ഉരുവഴിഞ്ഞേന്‍ തിരിച്ചുയിര്‍ ശക്തി സുഖം തന്ന പ്രിയനേശുവേ - (രക്ഷ...) 3. കുരുടനായിരുന്നേന്‍ തൊട്ടു കാഴ്ച തന്നു നീ നിറഞ്ഞ കുഷ്ഠപാപത്തെ നീക്കി ശുദ്ധി നല്‍കി നീ - (രക്ഷ...) 4. നീതിശുദ്ധി ബോധം നിന്തിരു നല്‍ രൂപം ചേതസ്സില്‍ കലിച്ചു തന്ന ദിവ്യ കൃപക്കടലാം - (രക്ഷ..) 5. തിരു രക്തത്താലെന്‍ രിന്മ കുറ്റം മായിച്ചു പരമ ജീവ പുസ്തകത്തെഴുതി എന്‍ നാമം നീ - (രക്ഷ..) 6. ഇനിപ്പിഴയ്ക്കാതെ എന്നും നടന്നീടാന്‍ കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചിടേണം - (രക്ഷ...)

Music sheet is loading
0%
-
00:00 / 00:00

Suggessions