യേശുവിനെ സ്തുതി നീ

32

യേശുവിനെ സ്തുതി നീ

Tamil: Yesuviyae Sthuthinee, Maname

Lyricist: Vedanayagam

Composer: Vedanayagam

Translator: Mosa Walsalam

png

യേശുവിനെ സ്തുതി നീ എന്‍ മനമേ യേശുവിനെ സ്തുതി നീ-ക്രിസ്തു യേശു.. ചരണങ്ങള്‍ 1. നാശമില്ലാ സ്വര്‍ഗ്ഗ-വാസിയാം ദൈവ നന്ദനനാം പര-മേശ്വരനായ-യേശു.. 2. നാകഭൂ നരക ത്രി-ലോകസ്രഷ്ടാ നര- ദേഹികള്‍ക്കൊരു നവ-ലോകമുണ്ടാക്കും-യേശു.. 3. ബേതലേ ജനിച്ചു ന-സ്രേതലേ വളര്‍ന്നു യരുശലേ മരിച്ചുയിര്‍-ശ്രേയ-സ്സോടു ധരിച്ച-യേശു.. 4. പാപികള്‍ക്കരുള്‍ തരു-വാനിഹ-വസിച്ചു ദീപവഴിയെ നര-ര്‍ക്കായിഹ-തെളിച്ച-യേശു.. 5. ബോധിച്ച സകലവും-സാധിച്ചിടാനും മോദിച്ചു രക്ഷ സ-മ്പാദിച്ചിടാനും-യേശു.. 6. വേദവചനപ്പൊരുള്‍ബോധമാവാനും ബാധകവൈരി നി-പാതനാവാനും-യേശു.

Music sheet is loading
0%
-
00:00 / 00:00

Suggessions