സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ

33.1

സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ

Maramon 1895

സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ --ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ! അനുപല്ലവി സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍ അധിപനായ്‌ വന്ന ദൈവകുഞ്ഞാടിനെ (സ്തുതിപ്പിന്‍...) ചരണങ്ങള്‍ 1. കരുണനിറഞ്ഞ കണ്ണുള്ളോനവന്‍ -- തന്‍ ജനത്തിന്‍ കരച്ചില്‍ കരളലിഞ്ഞു കേള്‍ക്കും കാതുളേളോന്‍--ലോകപാപച്ചുമടിനെ ശിരസ്റ്റുകൊണ്ടു ചു--മന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോല്‍--ഗോഥാവില്‍ പോയോനെ (സ്തുതിപ്പിന്‍...) 2. വഴിയും സത്യവും ജീവനുമിവനെ--അവനരികില്‍ വരുവിന്‍ വഴിയുമാശ്വാസമേകുമേയവന്‍ -- പാപച്ചുമടൊഴിച്ചവന്‍ മഴയും മഞ്ഞും പെയ്യുംപൊലുള്ളില്‍ കൃപ പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി (സ്തുതിപ്പിന്‍...) 3. മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍--ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴുമേക നായകന്‍ -- നമ്മെ സ്‌നേഹിച്ചവന്‍ തിരു ച്ചോരയില്‍ കഴുകി--നമ്മളെയെല്ലാം ശുദ്ധീ- കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു (സ്തുതിപ്പിന്‍...) 4. മന്നവ മന്നവനാകുന്ന മശിഹായെ -- മഹാസേനയിന്‍ കര്‍ത്തനെ! മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര നന്ദനനെ-മരി നന്ദനനെ രാജ- നന്ദനനെ നിങ്ങള്‍-നന്ദിയോടു പാടി (സ്തുതിപ്പിന്‍...) 5. ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ -- യേശുനാമത്തിനു ജയം അല്ലലെല്ലാം അവന്‍ അകലെക്കളയുമേ -- യേശുരാജാവിന്നോശന്നാ നല്ലവനാം യേശു രാജന്‍ വരും സര്‍വ്വ വല്ലഭാ യേശുവേ! വേഗം വരേണമെ (സ്തുതിപ്പിന്‍...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions