തേനിനെക്കാളും യേശുവിന്‍ നാമം

34

തേനിനെക്കാളും യേശുവിന്‍ നാമം

Tamil: Theninimayilum Yesuvin Namam

1. തേനിനെക്കാളും യേശുവിന്‍ നാമം ദിവ്യമധുരമല്ലോ;...അതു തേടി നീ വേഗം ഓടി വന്നീടുക ഭിനന്തോറും, മനമേ! (തേനി...) 2. കാശിനിതന്നില്‍ സ്‌നേഹമുള്‍ക്കൊണ്ടു കഷ്ടമവന്‍ വഹിച്ചു... പാപ കന്മഷം പോക്കി, ശാപത്തെ നീക്കി; കണ്ടറിക, മനമേ! (തേനി...) 3. പാപിയെ രക്ഷിച്ചീടുവാന്‍ സ്വന്ത ജീവനെയവന്‍ നല്‍കി... ഏവം പാരം കരുണാസിന്ധുവെ സ്തുതിച്ചു പാടുക നീ മനമേ! (തേനി...) 4. മായലോകത്തിന്‍ മോടികളുഷസ്സിന്‍ മഞ്ഞുപോല്‍ മാഞ്ഞീടുമേ... എന്നും മന്നവനേശു മലരടി നമ്പി വാഴുക നീ മനമേ! (തേനി...) 5. ആപദ്ബാന്ധവനാമേശുവി-നരികില്‍ ആപത്തിലിമ്പമല്ലോ;... നീയും ആശയോടടുത്താലണച്ചവന്‍-പാലിക്കും: അരികില്‍ വാ നീ മനമേ! (തേനി...) 6 ഭൂനിവാസികളും, സ്വര്‍ഗ്ഗവാസികളും പുകഴ്ത്തി സ്തുതിക്കും നാമം... ഭക്തി പൂണ്ടു നീ സ്വന്തമാക്കുകില്‍ സ്വര്‍ഗ്ഗം പൂക്കു വാഴാം, മനമേ! (തേനി...)

Music sheet is loading
0%
-
00:00 / 00:00

Suggessions