സ്തോത്രം ചെയ്തീടുവേന്‍ (IInd Tune)

35.2

സ്തോത്രം ചെയ്തീടുവേന്‍ (IInd Tune)

സ്തോത്രം ചെയ്തീടുവേന്‍ ക്രിസ്തു യേശുവേ ഞാന്‍ നിത്യം ദേവാ നീ തുണ ചെയ്താല്‍-ചെയ്താല്‍- യേശു ചരണങ്ങള്‍ 1. ദുരിതങ്ങള്‍ അവന്‍ തന്‍-കുരുതിയില്‍ കഴുകി തിരുരക്തത്താലെന്‍ രക്ഷ-ചെയ്താന്‍-ചെയ്താന്‍- യേശു 2. ധരിത്രിയീവനത്തില്‍-തിരുകൃപഗുണത്താല്‍ അരികില്‍നിന്നുപദേശം-ചൊന്നാന്‍-ചൊന്നാന്‍- യേശു 3. സ്തുതിച്ചേശു ഗുരുവെ-ഭജിച്ചിങ്ങു വസിച്ചാല്‍ നശിച്ചുപോകാതെ മോക്ഷം-ചേരാം-ചേരാം- ആത്മം 4. ക്രിസ്തുവിൻ നാമം-മാത്രമെന്‍ ഗാനം മൃത്യുവിന്‍നേരം വരെ-എന്നും-എന്നും- ലോക 5. ധരണി വിട്ടുയരെ-പരനെ കണ്ടവനെ മരണത്തിന്‍ പിമ്പും സ്തോത്രം ചെയ്‌-വേന്‍- എന്നും 6. മേഘം പോലസംബ്യം-മോക്ഷലോകസംഘം രാഗം പാടുന്നു ക്രിസ്തിന്‍-സ്തോത്രം-സ്തോത്രം- എന്നും 7. [11പൊന്‍മുടികളെ തന്‍-സന്നിധൌ നിരത്തി മന്നവർ മാന്നര്‍ സ്തോത്രം-ചെയ്യും-എന്നും- മോക്ഷ 8. അവരോടു പരനെ-അനുദിനം സ്തുതിപ്പാന്‍ മനുവേലെന്‍ തുണയായാല്‍-ഭാഗ്യം-ഭാഗ്യം- യേശു 9. നിത്യപിതാവേ-സത്യസുതാത്മാ സ്തോത്രം നിനക്കെന്നേക്കും-ആമേന്‍-ആമേന്‍- ദേവാ

Music sheet is loading
0%
-
00:00 / 00:00

Suggessions