യേശു എന്നുള്ള നാമമേ

യേശു എന്നുള്ള നാമമേ - ലോകം എങ്ങും വിശേഷ നാമമേ. അനുപല്ലവി നാശമുണ്ടാക്കും പാപ - നാശം വരുത്താന്‍ പര- മേശന്‍ ജഗത്തില്‍ മര്‍ത്യ - വേഷം ധരിച്ചുവന്നു - (യേശു...) ചരണങ്ങള്‍ 1. മുന്നം ഗ്രബിയേല്‍ വിണ്‍ദൂതന്‍ ചൊന്ന മോക്ഷനിര്‍മ്മിത നാമമേ കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച മന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭനാമം - (യേശു..) 2. ആര്‍ക്കും ചൊല്ലാകുന്ന നാമം - എങ്ങും ആരാധിപ്പാനുള്ള നാമം പേയ്ക്കും പേയിന്‍പടയ്ക്കും ഭീതി ചേര്‍ക്കുന്ന നാമം മൂര്‍ഖപാപികള്‍ക്കും വി- മോക്ഷം നല്‍കുന്ന നാമം - (യേശു...) 3. മന്നര്‍ ചക്രവര്‍ത്തികളും - വാഴ്ത്തി വന്ദിച്ചിടും മഹാനാമം വിണ്ണില്‍ ഗീതത്തിന്‍ നാമം വേദാന്തസാര നാമം പുണ്യംപെരുത്ത നാമം ഭൂവില്‍ പ്രകാശനാമം - (യേശു...) 4. വിണ്‍മണ്ണും ചേര്‍ത്തിടും നാമം-ജപം വിണ്ണില്‍ കൊണ്ടാടുന്ന നാമം നന്മനിധി പരനില്‍ ന്യായം നീതികൃപയ്ക്കും ഉണ്മയാം സാക്ഷിയായി ഉയര്‍ന്നു തൂങ്ങിയ നാമം - (യേശു...) 5. കല്‍നെഞ്ചുടയ്ക്കുന്ന നാമം-മന ക്കാടാകെ വെട്ടുന്ന നാമം എന്നും പുതിയതുപോല്‍ ഏറെ മധുര നാമം തന്നില്‍ പല സാരങ്ങള്‍ ്ണ്രിമ്കിരികടുന്ന നാമം - (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions