സ്തുതിതിങ്ങിയ പരമണ്ഡല

37

സ്തുതിതിങ്ങിയ പരമണ്ഡല

Tamil: Thuthi Thankiya Paramandala

Lyricist: Vedanayagam

Composer: Vedanayagam

Translator: M. J. Kochukunju

png

സ്തുതിതിങ്ങിയ പരമണ്ഡല - സുവിശേഷക നാമം ശുഭമംഗല മതിസംഭ്ൂരമ - സുഖശോഭന ക്ഷേമം 1. കരുണാകര തിരുമാര്‍വിനു - വരഭൂഷണ ദേവന്‍ ധരണീനരനുയിരാല്‍ ഉയി-രരുളും നരജീവന്‍ 2. അതിസുന്ദര ശുഭശോഭന - മഹിമാമുടി ചൂടന്‍ ക്ഷിതിമണ്ഡല ദുരിതം പ്രതി - വനമുള്‍മുടി ചൂടന്‍ 3. ഭുവനങ്ങളെ ഞൊടികൊണ്ടുള - വരുളും ബലമുടയോന്‍ ഭുവനേതല അടവാന്‍ ഇട-കിടയാതവന്‍ ആയോന്‍ 4. പരിശുദ്ധത കൃപ സത്യ സു-ഭാഗ്യാദിവിമൂലം മരണത്തിനു വിധിപെട്ടവ-നുയിരേകിയ കോലം 5. പുണ്യ മാനുഷര്‍ ദൂതരോടു പു-കഴ്ത്തും ഉന്നത വാഹനന്‍ പുണ്യഹീനരോശന്ന പാടി ഗ-മിച്ച [11ഗര്‍ദ്ദഭ വാഹനന്‍ 6. ബലിപൂജകളഖിലങ്ങടെ-പ്രതിരൂപന്‍ അരൂപന്‍ കലുഷം നരനൊഴിവാന്‍ നര-ബലി മര്‍ത്യസ്വരൂപന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions