സ്തോത്രം യേശുനാഥനേ

പല്ലവി സ്തോത്രം യേശുനാഥനേ - മനുവേലനേ മനുവേലനേ ചരണങ്ങള്‍ 1. [1]പാത്രഹീനനാകുമെന്നെ - പാര്‍ത്തു നിൻ കയ്യാലണച്ചു ചേര്‍ത്തുകൊണ്ടെന്റെ ദുരിതം - തീര്‍ത്തു രക്ഷിക്കേണമേ - സ്തോത്രം 2. വിണ്ണിലും ഈ മണ്ണിലും നീ-യെന്നപോലാരുള്ളഹോ ഉന്നതനാകുന്ന യേശു - മന്നവരിൽ മന്നനേ - സ്തോത്രം 3. പൊന്നുലോകം തന്നിൽ നിന്നു - വന്ന ജീവനാഥനേ എന്നപേക്ഷയ്ക്കിന്നു ചെവി തന്നു കേട്ടിടേണമേ - സ്തോത്രം 4. പാരമഴലോടുഴലും പാപിയാമെന്നെ വെടിഞ്ഞു ദൂരവേ പോയീടരുതേ - ദാവീദിന്‍ കുമാരനേ - സ്തോത്രം 5. താതനേ എന്‍ നാഥനേ - പാതകര്‍ സങ്കേതമേ നീതിയോടെ ഭൂതലം വാണീടുവാന്‍ വരേണമേ - സ്തോത്രം [1]അനര്‍ഹന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions