വരസുന്ദര പരമണ്ഡല

1. വരസുന്ദര - പരമണ്ഡല പര- നേശുനാഥനേ-വന്നരുള്‍ സ്വാമിന്‍ സ്തുതിമംഗളം ജയമംഗളം നിനക്കേ യഹോവായേ 2. ധരമണ്ഡലം - പരമണ്ഡലം സൃഷ്ടിചെയ്ത ദേവനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി...) 3. നരദേവനേ - ഗുരുനാഥനേ നരരക്ഷകര്‍ത്തനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി..) 4. പശുക്കൂടതില്‍ - മുഴുക്കാടതില്‍ നരനായ കര്‍ത്തനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി...) 5. നരര്‍ക്കായൊരു - ബലിയായ ദേ- വനേ പ്രിയകര്‍ത്തനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി..) 6. [11മുറിവഞ്ചിനാല്‍ - നര-പഞ്ചപാ തകം [2] തീര്‍ത്ത കര്‍ത്തനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി...) 7. തവഭക്തരിന്‍ - ജപം താതന്‍ മുന്‍ ശുഭമാക്കും കര്‍ത്തനേ വന്നരുള്‍ സ്വാമിന്‍ - (സ്തുതി..) 8. പരമാസനം - കരുണാസനം വഴിനിന്‍ സഭയിതില്‍ വന്നരുള്‍ സ്വാമിന്‍ - (സ്തുതി...)

Music sheet is loading
0%
-
00:00 / 00:00

Suggessions