ക്ഷീണിച്ചോനേ വരിക

ക്ഷീണിച്ചോനേ വരിക, ആശ്വാസം ഞാന്‍ തരും ഈ വാഴ്ത്തപ്പെട്ട ശബ്ദം, കേള്‍ക്കുന്നതിന്‍പമാം അനുഗ്രഹവും മാപ്പും, കൃപാ കടാക്ഷവും അനന്തമോദം അന്‍പും, അരുളിച്ചെയ്യുന്നു. 2 പൈതങ്ങളേ വരിക - വെളിച്ചം ഞാന്‍ തരും ഈ സ്‌നേഹ ശബ്ദം കേട്ടു, ഇരുളകന്ന്ടും, സന്താപത്താല്‍ നിറഞ്ഞ, അനാഥരായ നാം പ്രകാശം കണ്ടു പാടി, ആഹ്ലാദിച്ചീടുമാം 3 നിര്‍ജ്ജീവിയേ വരിക, ഹാ! ജീവന്‍ ഞാന്‍ തരും ഈ ശാന്തശബ്ദം കേട്ടു, വൻ പോരും തീര്‍ന്നീടും, ശ്രതുക്കള്‍ ഗര്‍ജ്ജിച്ചാലും, പോര്‍ നീണ്ടു നിന്നാലും അശക്തര്‍ ഞങ്ങളെയും, നീ ശക്തരാക്കീടും 4 എന്നെ സമീപിച്ചോരെ, തൃജിക്കയില്ല ഞാന്‍ ഈ യേശുവിന്റെ സ്നേഹം, സന്ദേഹം നീക്കും താന്‍ അയോഗ്യര്‍ നാമായാലും, പാപിഷ്ടരായാലും വിശാലമാം നിന്‍ സ്‌നേഹം, നമ്മെ ഉയര്‍ത്തീടും

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions