ശ്രീയേശുദേവാ സ്തുതി നിനക്കു

53

ശ്രീയേശുദേവാ സ്തുതി നിനക്കു

കയശിക - ആദിതാളം പല്ലവി _ശ്രീയേശുദേവാ സ്തുതി നിനക്കു അതി _പ്രീതിയോടനുദിനം ചെയ്തീടുവേന്‍ ചരണങ്ങള്‍ നിത്യവും ദൂതഗണാദികളാല്‍-ബഹു ഭക്തിപൂര്‍വ്വം സ്തുതി ലഭിച്ചിടുന്ന - (ശ്രീയേശു 2 മാനവവേഷം ധരിച്ചുവന്നു - അപ മാനം എനിക്കായി സഹിച്ചവനാം - (ശ്രീയേശു 3 എന്‍ ദൂരിതം നിമിത്തം നിന്തിരുനിണം ചിന്തി വന്‍ദുരിതം ഏറ്റവനാം - (ശ്രീയേശു 4 മൃത്യുവെ ജയിച്ചതിഘോഷത്തോടെ സ്വര്‍ഗ്ഗെ ശക്തിയോടകംപുക്കു വസിച്ചീടുന്ന - (ശീയേശു 2 അന്നവസ്ത്രാദികള്‍ നൽകി എന്നും - എന്നെ നന്നേ സൂക്ഷിച്ചു പരിപാലിക്കുന്ന - (ശീയേശു 6 രക്ഷകാ തിരുനാമം കീര്‍ത്തിച്ചീടാന്‍ - ദേവാ പക്ഷമോടരുളുക ആശിസ്റ്തുകള്‍ - (ശ്രീയേശു

Music sheet is loading
0%
-
00:00 / 00:00

Suggessions