ശുദ്ധിക്കായ്‌ നീ യേശു

1 ശുദ്ധിക്കായ്‌ നീ യേശു സമീപേ പോയോ? കുളിച്ചോ കൂഞ്ഞാട്ടിന്‍ രക്തത്തില്‍? അവന്മേല്‍ നിൻ ആശ്രയം എല്ലാം വച്ചോ? കുളിച്ചോ കൂഞ്ഞാട്ടിന്‍ രക്തത്തില്‍? കുളിച്ചോ കുഞ്ഞാട്ടിന്‍ ആത്മശുദ്ധി ചെയ്യും രക്തത്തില്‍? ഹിമ൦ പോൽ നിഷ്‌കളങ്കമോ നിൻ വസ്ത്രം കുളിച്ചോ കൂഞ്ഞാട്ടിന്‍ രക്തത്തില്‍? 2 ദിനം തോറും രക്ഷിതാവിന്‍ പക്ഷത്തില്‍ നടന്നീടുന്നോ നീ ശുദ്ധിയില്‍? ആശ്വസിക്കുന്നോ എപ്പോഴും ക്രൂശതിൽ കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍? (കുളിച്ചോ...) മണവാളന്‍ വന്നീടുമ്പോള്‍ നിന്‍ വസ്ത്രം വെണ്‍മയേറിയതായ്‌ കാണുമോ? മോക്ഷലോകെ വാസം ചെയ്‌ വാന്‍ നിൻ ആത്മം യോഗ്യമായ്‌ അന്നാളില്‍ തീരുമോ? (കുളിച്ചോ...) 4 പാപമ്േച്ഛം ഏറ്റ വസ്ത്രം നീ മാറ്റി കുളിക്ക കുഞ്ഞാട്ടിന്‍ രക്തത്തിൽ; ദോഷികള്‍ക്കായ്‌ ഈറും ജീവ ഈറ്റില്‍ നീ സ്‌നാനം ചെയ്തീടുക വേഗത്തില്‍ (കുളിച്ചോ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions