യേശുവിന്നരികില്‍ വാ പാപി

Lyricist: T. J. Varkey

Composer: T. J. Varkey

png

പന്തുവരാളി - അടതാളം പല്ലവി യേശുവിന്നരികില്‍ വാ പാപി അനുപല്ലവി ഈശന്‍ നിന്‍ ദുരിതങ്ങള്‍ - മോചിക്കും വേഗാല്‍ (യേശു...) ചരണങ്ങള്‍ 1. പാപത്തില്‍ കിടന്നു നീ-നരകത്തീയതില്‍ വീണു എരിയാതീ നിമിഷം നീ-വരിക വൈകാതെ (യേശു...) 2. നിന്‍ പാപമഖിലവും-തന്‍കണ്ണിന്നു മുമ്പാകെ കാണുന്നായതിനാലെ-താണു നീ വേഗം (യേശു...) 3. പാപിക്കാശ്രയമായി - താനല്ലാതെയില്ലാരും പാദേ ചേര്‍ന്നീടുന്നോരെ-പാലിക്കുന്നോരു (യേശു...) 4. ആണിപ്പാടുകളുള്ള-പാണി നീട്ടിയും കൊണ്ട്‌ ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലേ നീ (യേശു...) 5. ഒന്നുകൊണ്ടുമെന്‍ ചാരേ-വന്നീടും നരരെ ഞാൻ നിന്ദിച്ചു തൃജിക്കയി-ല്ലെന്നു ചൊന്നോരു (യേശു...) 6. നിന്നെ നോക്കിയുംകൊണ്ട്‌-കണ്ണുനീര്‍ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തേ-ചിന്തിച്ചിടാതെ (യേശു...) 7. ഉന്നതന്‍ വിളികേട്ടു-പിന്നാലെ വരികെന്നാല്‍ പൊന്നു ലോകത്തിലെന്നും സാമോദം വാഴാം (യേശു...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions