ഓടിവാ കൃപയാം നദിയരികില്‍

ശങ്കരാഭരണം - ആദിതാളം പല്ലവി ഓടിവാ കൃപയാം നദിയരികില്‍ നിന്റെ മലിനത നീക്കാന്‍ പാപി ഓടിവാ കൃപയാം നദിയരികില്‍ ചരണങ്ങള്‍ 1. തേടി നിന്നെ കാണ്മാനേറ്റം വാടി മലര്‍ന്നവന്നുള്ളം ഓടിവന്നുപാടുകളങ്ങേറ്റു കൂരിശില്‍ നേടി നിന്റെ രക്ഷയേശു മോടിയോടുയിര്‍ത്തു പിതാ- വോടിരുന്നു മദ്ധ്യസ്ഥനായ്‌ കേണപേക്ഷിക്കുന്നു വേഗം - ഓടി.. 2൧. ആശുദ്ധികളൊഴിച്ചു നിന്‍ അകൃത്യങ്ങളുകറ്റിടാന്‍ വിശുദ്ധിയിന്നുറവയെ തുറന്ന മാര്‍വ്വില്‍ കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെ പിന്നെ കുടിച്ചീടില്‍ തടിച്ചു നീ വിശുദ്ധനായ്‌ വളര്‍ന്നിടും - ഓടി.. 3. പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെക്കണ്ടു കരളലിഞ്ഞരികില്‍ വന്നെടുത്തു നിന്നെ തിരുജീവന്‍ ഈതിനിന്നില്‍ മറുരൂപമാക്കി നിന്നെ തിരുസ്നാനം നല്‍കിയവന്‍ പരിശുദ്ധനായ്‌ നടത്തും - ഓടി.. 4. സത്യമാം തിരുവചനം ശുദ്ധിവരുത്തീടും നിന്നെ ശുദ്ധിയിന്‍ വഴിയതില്‍ നടത്തും വചനം നിത്യം നിന്റെ പാദങ്ങള്‍ക്കു സത്യവെളിച്ചം തന്നിട്ടു ശുദ്ധതയില്‍ ശുദ്ധസ്ഥല- ത്തെത്തുവോളം തുണകച്ചീടും - ഓടി.. 5. ശുദ്ധിയിന്നലങ്കാരത്തില്‍ ശുദ്ധിമാന്മാരെ സ്തുതിപ്പിന്‍ ശുദ്ധതയില്‍ വസിക്കും യഹോവായെ നിങ്ങള്‍ നിത്യം നിത്യം വളര്‍ന്നു നാം ശുദ്ധതയില്‍ മുതിര്‍ന്നു പാ- പത്തെ നശിപ്പിച്ചീടുകില്‍ ക്രിസ്തേശുവില്‍ ജീവിച്ചിടും നാം - ഓടി..

Music sheet is loading
0%
-
00:00 / 00:00

Suggessions