പിന്നാലെ വരിക കുരിശെടുത്തെന്‍

ചെഞ്ചുരുട്ടി - ആദിതാളം പല്ലവി പിന്നാലെ വരിക - കുരിശെടുത്തെന്‍ പിന്നാലെ നീ വരിക - നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക അനുപല്ലവി പിന്നാലെ നീ വരിക-പേയാടും ചന്ത വിട്ടു ഇന്നേരം മായലാഭം എല്ലാം ഉപേക്ഷിച്ചു നീ - (പിന്നാലെ...) ചരണങ്ങള്‍ 1. എന്നില്‍ ആശ്രയിക്ക-എന്നില്‍ അന്‍പുവയ്ക്ക എന്നുടെ ആത്മസഹായം-കേട്ടുകൊള്‍ക മന്നില്‍ ഗുരുവായ്‌ വന്നേന്‍-മഹത്വകര്‍ത്താവു ഞാനേ ഒന്നും വിടാതെ തടം-ഓരോന്നും നോക്കിക്കൊണ്ടെന്‍ - (പിന്നാലെ...) 2. പാപപരീക്ഷ-ഭയമെന്വേ നീ ജയിക്ക താപം നിന്ദ ഹിംസകള്‍ - സര്‍വവും സഹിക്ക രാപകല്‍ പരനോടു-രമിച്ചു ജപിച്ചു കൊള്‍ക കോപം വെടിഞ്ഞെല്ലാര്‍ക്കും-ഗുണം ചെയ്ക തുനിവായി - (പിന്നാലെ...) 3. ചിന്ത നീ യെന്നുടേതു-ചേതസി ധരിക്ക സ്വന്ത ജഡ ഇച്ഛുകള്‍-ജയിച്ചൊഴിച്ചീടുക അന്തം ചിന്തിച്ചു നിന്നെ-അഖിലം വെറുത്തിരിക്ക സന്തതം തുടര്‍ന്നുവാ - സകല തലങ്ങളിലും - (പിന്നാലെ...) 4. സുഖമില്ലാത്തിടത്തും-ദുര്‍ഘട തലത്തും അകത്തു ഖേദിപ്പാന്‍ ഏക-നായ്‌ നിന്നീടിലും പകലുള്ള വെളിച്ചത്തും-ശ്രമമുള്ള ഇരുട്ടിലും തുകയോടെന്‍ തടം കണ്ടു-സൂക്ഷിച്ചു നടന്നെന്റെ - (പിന്നാലെ...) 5. ധീരനായ്‌ വരിക-ചേര്‍ന്നു പിന്‍വരിക പാരം സന്തുഷ്ടനായി-പരസ്യമായ്‌ വരിക വേറെക്കാണുന്നവരെ-വിളിച്ചുകൂട്ടി വരിക നേരെ കൂട്ടരോടെല്ലാം-സ്നേഹം കാണിച്ചുകൊണ്ടെന്‍ - (പിന്നാലെ...) 6. പാപിയായാലും-പകച്ചോനായാലും താപിയാകാതെ നീ വാ-ദയയോടു വിളിച്ചേന്‍ പാപികളെ രക്ഷിപ്പാന്‍-പരമ കാനാനില്‍ ചേര്‍പ്പാന്‍ ശാപം ചുമന്നു തീര്‍ത്തേന്‍-സമയം പോയീടും മുന്‍ - (പിന്നാലെ...)

Music sheet is loading
0%
-
00:00 / 00:00

Suggessions