മുന്‍പേ മുന്‍പേ നടക്ക

186

മുന്‍പേ മുന്‍പേ നടക്ക

ലാവണി-ആദിതാളം പല്ലവി മുന്‍പേ മുന്‍പേ നടക്ക - മേലോട്ടു - ലക്ഷ്യം നോക്കി - അയ്യോ പിന്‍പേയുള്ളവ തീരെ - നീയു- പേക്ഷിച്ചോടുക നേരെ - വേഗം (മുന്‍പേ..) അനുപല്ലവി ഡംഭം പകയും എങ്ങും - പങ്കം നിറഞ്ഞ ലോകം - ഇതിന്‍ സമ്പര്‍ക്കം ആകെ നീക്കി - ഇതിന്‍ ഇന്‍പം നന്നല്ല എന്നു വേഗം (മുന്‍പേ...) ചരണങ്ങള്‍ [ സമ്പാദ്യം ബന്ധുജനം-അമ്പാരമായ ധനം അന്‍പുള്ള തരുണീസുതന്മാര്‍ - ഒന്നും നമ്പാതെ ഓടി ഗമിക്ക - എല്ലാം പിന്‍പേ വിട്ടോടി ഗമിക്ക - ക്രിസ്തൻ സമ്പല്‍ഗതിക്കു ഗമിക്ക - വേഗം (മുന്‍പേ..) ഥു ഒട്ടും നില്‍ക്കാതെ ഇങ്ങു - ദുഷ്ടജനവഴിയില്‍ ഓട്ടം തുടര്‍ന്നു വേഗം - ശക്തി കൂട്ടി ഗമിക്ക വേഗം - നിന്നാല്‍ ഗോഷ്ടി ചെയ്യും പേലോകം - പുറ കോട്ടു തിരിഞ്ഞു പോകും - വേഗം (മുന്‍പേ..) 3 ഒന്നും ഭയപ്പെടാതെ - നന്നേ ധൈര്യപ്പെടുക മാന്ദ്യം ഭാവിച്ചീടാതെ - നിദ്ര സ്വപ്നം നടിച്ചീടാതെ - സുഖം ഒന്നും ആശിച്ചീടാതെ - ക്ഷീണം ഒന്നും മതിച്ചീടാതെ - വേഗം (മുന്‍പേ...) 4 ഖേദം നിന്ദയില്‍ വേണ്ടാ സോദോ- മില്‍ നീ നോക്കേണ്ടാ മോദിക്കേണ്ടാ നീ ഭൂമൌ-യേശു നാഥന്റെ ചിന്തയോടെ -മനോ ഖേദം ധരിച്ചു കൂടെ - ധ്യാനം വേദത്തില്‍ വച്ചു പാടേ - വീണു (മുന്‍പേ..) ട വഞ്ചിച്ചീടുന്ന പേയെ-അഞ്ചാതെ ആയുധങ്ങള്‍ നെഞ്ചില്‍ ധരിച്ചുകാലേ - കൃപ വാഞ്രിച്ചു ശക്തിയാലെ-പഞ്ച ലാഞ്ചരനം നോക്കി മേലെ - ദിവ്യ സഞ്ചാരം ചെയ്ക കാലേ - വേഗം (മുന്‍പേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions