നില്ക്ക! നില്ക്ക! പാപിയേ

187

നില്ക്ക! നില്ക്ക! പാപിയേ

പല്ലവി ക്യാല്‍ - ആദിതാളം പല്ലവി നില്ക്ക! നില്ക്ക! പാപിയേ നോക്കുക നിന്‍ പാതയെ! അനുപല്ലവി വയ്ക്കരുതേ - പാദം ഇനി തക്ക വഴി കാണും മുമ്പേ (നില്ക്ക..) ചരണങ്ങള്‍ 1. മൂര്‍ഖനാം പി-ശാചു ശ്രതു-ശീരഘം കൈ-വിട്ടിടുമേ തക്ക വഴി-യല്ല നാശ-വക്കിലല്ലോ-നിന്റെ നില (നില്ക്ക...) 2. നാളെയോ ഇ-ന്നോ എന്നോ കാലം ഒടുങ്ങും എന്നു വേളയറി-യാതുള്ള നീ പാഴിലഴി-ക്കല്ലേ ഇന്നു (നില്ക്ക..) 3, കാലിന്നടു-ത്തല്ലയോ കോടാലിയാം മ-രണവും കാലമുള്ള - കാലം ഭക്തി - കാലിലണി - ഞ്ഞു നടക്ക (നില്ക്ക...) 4. പെട്ടെന്നു മ-രണം നിന്നെ-വെട്ടുവാന്‍ വ-ന്നീടുമ്പോള്‍ ദുഷ്ടനായാല്‍ - നിന്റെ മുമ്പില്‍ കാട്ടുമേ നിന്‍ - പാപമപ്പോള്‍ (നില്ക്ക...) 5. അന്ത്യവിധി - നാളില്‍ ലോകം വെന്തുരുകിപ്പോകുമ്പോള്‍ എന്തരിഷ്ട-നായിടും നീ-സ്വന്ത രക്ഷ നേടിടാഞ്ഞാല്‍ (നില്ക്ക..) 6. നിത്യം അഗ്നി-കൂപത്തില്‍ നീചത്തിടാതെ നീറുവാന്‍ കര്‍ത്തനും വിധിക്കുമ്പോള്‍ നീ എത്രയോ ഖേദിക്കും പോകാന്‍ (നില്ക്ക...)

Music sheet is loading
0%
-
00:00 / 00:00

Suggessions