ദേഹം മണ്ണാകും മുമ്പേ

191

ദേഹം മണ്ണാകും മുമ്പേ

സൌരാഷ്ര്ര - ആദിതാളം പല്ലവി ദേഹം മണ്ണാകും മുമ്പേ തേടിക്കൊള്‍ ദൈ-വകൃപ അനുപല്ലവി ലോകവാഴ്ച-ഒടുങ്ങും-കാലം വാഴുവാന്‍ ഏകരക്ഷാ-കരനാം-യേശുവെ ചേര്‍ന്നുകൊള്‍ക ചരണങ്ങള്‍ 1. ബാലത കോമളത്വം-വാടും പൂവോടു തുല്യം ബലവും രക്തത്തിളപ്പും-സാഖ്യവും എല്ലാം പാരില്‍ ആര്‍ക്കും ഉറപ്പാന്‍ പാടുള്ളതല്ലയോ (ദേഹം...) 2൧. രോഗങ്ങള്‍ അങ്ങുമിങ്ങും - ദേഹത്തില്‍ പാര്‍ത്തിടുന്നു ഏകന്‍ കലിച്ചീടുമ്പോള്‍ - എഏകമായവ വേഗം കൂടി ഞെരുങ്ങും-പോകും ജീവന്‍ അതിനാല്‍ (ദേഹം..) 3. ചുറ്റിലും ആപത്തുകള്‍ - തുക ബഹുവായിങ്ങുണ്ടേ തെറ്റിനില്ലന്‍ നിനക്കു ശേഷിയില്ലയ്യോ പറ്റിക്കൊള്‍ നീ പരനെ-ഭയന്നുകൊള്‍ നേരമെല്ലാം (ദേഹം...) 4. കാഴ്ച മങ്ങീടും മുമ്പേ കാതടഞ്ഞീടും മുമ്പ കായമെങ്ങും തരിച്ചു മരവിക്കും മുമ്പ ബോധം നീങ്ങിടും മുമ്പേ - ഭയങ്കരം പിടിക്കും മുമ്പേ (ദേഹം...) 5, ക്രൂരപ്പേക്കൂട്ടം വന്നു-കൊണ്ടു പോയീടും മുമ്പേ ഘോരപാതാളത്തീയില്‍ - വീണുപോം മുമ്പ കാരുണ്ദുകര്‍ത്തന്‍ യേശു-നാഥനെ ചേര്‍ന്നുകൊള്‍ക (ദേഹം...)

Music sheet is loading
0%
-
00:00 / 00:00

Suggessions