നിനക്കേതുവേണം അയ്യോ

193

നിനക്കേതുവേണം അയ്യോ

png

മലയാമി - ചായ്പുതാളം പല്ലവി നിനക്കേതുവേണം അയ്യോ ഏതിഷ്ടം ചൊല്‍ക പാപി ജീവന്‍ നീങ്ങിപ്പോയീടും മുമ്പെ ചരണങ്ങള്‍ 1. പാപത്തെ വെറുത്തു മഹാദൈവ കാരുണ്യ ഭാഗ്യം ലഭിച്ചീടേണമോ വേണമോ വേണമോ - നീച പാപത്തില്‍ രസിച്ചു മഹാ ദൈവകോപത്താല്‍ പാതാളം ചേരണമോ? (നിന...) 2, ആശയാല്‍ ലോകത്തിന്‍ മാനം ധനം തേടി ആത്മം നശിച്ചിടേണമോ വേണമോ വേണമോ - നിന്റെ ആശ വിശ്വാസവും യേശുവില്‍ ആക്കിപ്പേ- രാനന്ദം നേടണമോ? (നിന...) 3. തന്നിഷ്ടവും സ്വയ നീതിയും പൂണ്ടു നീ ദൂരത്തായീടേണമോ വേണമോ വേണമോ - അതോ യേശുവിന്നിഷ്ടവും തന്‍ നീതിയും ധരി- ച്ചാലോകം നേടണമോ? (നിന...) 4. വേഷങ്ങള്‍ നാമങ്ങള്‍ ഭാവങ്ങളും പൂണ്ടു വൃയര്‍ത്ഥനായീടേണമോ വേണമോ വേണമോ: - വെളി വേഷത്തെ നോക്കാത്ത ദൈവകടാക്ഷത്താല്‍ മേല്‍ഗതി നേടണമോ? (നിന...)

Music sheet is loading
0%
-
00:00 / 00:00

Suggessions