നീച മനസ്സു മാറ്റിടേണം

198

നീച മനസ്സു മാറ്റിടേണം

Theeya Manathe Matra Vaarum

Lyricist: Winbright

Composer: Winbright

Translator: Rev. B. Banuel

png

നീച മനസ്സു മാറ്റിടേണം-നിര്‍മ്മലാത്മനേ! - മമ സ്നേഹപൂര്‍ണ്ണനേ! ചരണങ്ങള്‍ 1. മായമോഹത്താലുഴന്നു-മായും ചാവിനാല്‍-നാശ- മാകും പാപി ഞാന്‍ (നീച...) 2൧. ദോഷം ചെയ്‌-വാനാശിക്കുമെന്‍ - ദുഷ്ട നെഞ്ചകം - മഹാ ദൂരിത സഞ്ചയം (നീച...) 3. പരത്തെ നോക്കാന്‍ മനസ്സില്ലാത്ത - ഭോഷന്‍ ഞാനയ്യോ - മഹാ പാപി ഞാനയ്യോ! (നീച...) 4. പുതിയ ചിന്ത നല്‍കിടേണം-പുതിയൊരാശയും - പുതുപ്രത്യാശയും (നീച...) 5. വാഞ്ചയോടെന്‍ രക്ഷയ്ക്കായി-യാചിച്ചീടുവാന്‍ - എന്‍ വാഞ്ചനേടുവാന്‍ (നീച...) 6. ക്രിസ്തുവിങ്കല്‍ ഭക്തിപൂണ്ടു - ഗീതം പാടുവാന്‍ - നിജ കൃപ തേടുവാന്‍ (നീച... 7. ദൈവവചനപ്പാലിലേറെ - താല്പര്യം വെപ്പാന്‍ - അതിന്‍ സാരം ഗ്രഹിപ്പാന്‍ (നീച...) 8. പ്രാര്‍ത്ഥനയില്‍ ദാഹം പൂണ്ടു - പ്രാര്‍ത്ഥിച്ചീടുവാന്‍ - തവ സ്തോത്രം പാടുവാന്‍ (നീച...)

Music sheet is loading
0%
-
00:00 / 00:00

Suggessions