യേശുവേ കരുണാസനാപ്പതിയേ

199

യേശുവേ കരുണാസനാപ്പതിയേ

Yesuvay kirubasanapathiye

Lyricist: John Palmer

Composer: John Palmer

Translator: M. J. Kochukunju

png

കാംബോജി - ആദിതാളം പല്ലവി യേശുവേ കരുണാസനാപ്പതിയേ - നട്ടം തിരിയും എന്നെ വീണ്ടുകൊള്‍ യേശുവേ കരുണാസനാപ്പതിയേ ചരണങ്ങള്‍ 1. ഭൂതലത്തില്‍ നീയൊഴിഞ്ഞു - ദാസന്‍ എനിക്കാദരവു കണ്ടതില്ല ഹാ സകല - മണ്ഡലാധിപാ ചേതസ്സില്‍ കൃപയുണ്ടായി - നാശം അണയാതെ കാത്തു ചിത്ത ചഞ്ചലം അടക്കി-ചേര്‍ക്ക സല്‍ബുദ്ധി വരുത്തി (യേശു...) 2൧. വൈരിയാം പിശാചിനോടും - കായമോഹാദികളോടും പോരതില്‍ മടങ്ങിയടി-പെട്ടുപോയി ഞാന്‍ അടിമയെ ലോകര്‍ക്കൊഴിച്ചോ-രുടയ തമ്പുരാനേ നല്ല ഇടയനേ ഒരേഴയാടാം-അടിയനെക്കണ്‍ പാര്‍ക്കേണമേ (യേശു...) 3. എണ്ണമറ്റ പാപങ്ങള്‍ ഞാന്‍ ചെയ്തവയാകെപ്പൊറുത്തു പുണ്യവാന്‍ ഏകനേയെന്നെ-പ്പുണ്യനാക്കേണം നിന്നടിമ ആയിടുമോ-രുന്നതിയെനിക്കുണ്ടാവാന്‍ നിന്നടി വണങ്ങി നിത്യം-വന്ദനം ഞാന്‍ ചെയ്തീടുന്നേന്‍ (യേശു...) 4. നല്ലവരുലകില്‍ ആരും-ഇല്ല നീയൊഴിഞ്ഞു സര്‍വ്വ വല്ലഭത്വമുള്ളവന്‍ നീ-അല്ലയോ ദേവാ കൊള്ളരുതാനുള്ളതെല്ലാം-തള്ളി നീക്കി നിന്നുടയ നല്ല നല്ല ദാനങ്ങളാല്‍ - ഉള്ളലങ്കരിക്ക എന്റെ (യേശു..)

Music sheet is loading
0%
-
00:00 / 00:00

Suggessions