അയ്യയ്യോ ഞാന്‍ പാപി

200

അയ്യയ്യോ ഞാന്‍ പാപി

Aiyaiya naan paavi

മലയാമി - ചായ്പുതാളം പല്ലവി അയ്യയ്യോ ഞാന്‍ പാപി- എന്നെ കാത്തരുള്‍ക പരനേ ചരണങ്ങള്‍ 1 പൊയ്യാം ഈലോകുള-ല്ലാസത്തിനാല്‍ മനം- പോയ വഴി നടന്നേന്‍-അ- മേയാ അഭയം അ-ഭയം അരുള്‍ക മ- ശിഹാ എന്‍ ദാതാവേ (അയ്യയ്യോ...) ഥ്‌ ഇക്കണ്ട മായപ്ര-പഞ്ചം പ്രമാണിച്ച- നേക പാപങ്ങള്‍ ചെയ്തേന്‍-എ- നിക്കിനിമേല്‍ ഗതി-മുട്ടി അഭയ മി- രക്കുന്നു സങ്കേതമേ (അയ്യയ്യോ...) 3 കഷ്ടം! നിനക്കങ്ങ-നിഷ്ടങ്ങളായനി- ഷ്ഠൂരങ്ങള്‍ ചെയ്തുപോയേന്‍-നിന്‍ ഇഷ്ടപ്പടി നടപ്പാന്‍ ഇനിമേലില്‍ ക- ടാക്ഷിച്ചരുളേണമേ (അയ്യയ്യോ...) 4 വഞ്ചനയും മദ-മാത്സര്യകൊപമീര്‍- ഷ്യാദികളാലെ വരും-മനോ ചഞ്ചലം നീക്കിത്തുണ-യ്ക്കനീയെന്നെ സമസ്ത നന്മക്കടലേ (അയ്യയ്യോ...) 5 കള്ളവും ഭള്ളും ഉ-രൂട്ടും പിരട്ടും ഉ- പായതന്ത്രങ്ങളെയും-മനം തള്ളിവിടാന്‍ തിരുവുള്ളം ഉണ്ടാകയ- നാദി ദയാപരനേ (അയ്യയ്യോ...) 6 കൃത്യങ്ങളെല്ലാം ഉ-പേക്ഷിച്ചനേക ദു- ഷ്കൃത്യങ്ങള്‍ ചെയ്തുപോയേന്‍-എന്‍ അത്തല്‍കെടുത്തി ഗു-ണപ്പെടുത്തീടുമ- ഹത്വപൂര്‍ണ്ണ പ്രഭൂുവേ (അയ്യയ്യോ...) 7 നിന്നെയെല്ലാറ്റിലും-ഏറ്റം പ്രീയപ്പെട്ട വന്ദനം ചെയ്‌ വതിന്നും ഞാന്‍ എന്നെപ്പോലെ മറ്റെ-ല്ലാരെയും സ്‌നേഹിപ്പാന്‍ നിന്‍വരം നല്ക ദേവാ (അയ്യയ്യോ...)

Music sheet is loading
0%
-
00:00 / 00:00

Suggessions