പാപി ഞാന്‍ മഹാ പാപി ഞാന്‍ പരാ

201

പാപി ഞാന്‍ മഹാ പാപി ഞാന്‍ പരാ

ആനന്ദഭൈരവി - ആദിതാളം 1. പാപി ഞാന്‍ മഹാ - പാപി ഞാന്‍ പരാ- യേശുനാഥാ സ്വാമി കോപിച്ചീടല്ലേ ദൈവജാതനേ- യേശുനാഥാ സ്വാമി 2൧. നാവിനാല്‍ മനം - ക്രിയയാലുമേ യേശുനാഥാ സ്വാമി നിന്‍വിരോധിയായ്‌ പാപി ഞാന്‍ പരാ- യേശുനാഥാ സ്വാമി 3. നീതി നോക്കിയാല്‍ ഭീതിയേറുന്നേ- യേശുനാഥാ സ്വാമി ഹേതുവിങ്ങില്ലേ-വാദിച്ചീടുവാന്‍- യേശുനാഥാ സ്വാമി 4. ഞാന്‍ ചെയ്യാത്തൊരു-തിന്മയിങ്ങില്ലേ- യേശുനാഥാ സ്വാമി പിന്‍ തിരിയല്ലേ - എന്‍ പരാപരാ- യേശുനാഥാ സ്വാമി 5. തിന്മയല്ലാതെ-നന്മയിങ്ങില്ലേ- യേശുനാഥാ സ്വാമി നന്മ തിന്മയാല്‍-തീര്‍ന്നുപോകുന്നേ- യേശുനാഥാ സ്വാമി 6. ചിന്തിച്ചെന്‍ ഉള്ളം-വെന്തു നീറുന്ന യേശുനാഥാ സ്വാമി എന്തു ഞാന്‍ ചെയ്‌-വേന്‍-എന്‍ പരാപരാ- യേശുനാഥാ സ്വാമി 7. അന്നു കള്ളന്നു ദത്തമാം ക്ഷമ യേശുനാഥാ സ്വാമി ഇന്നീ പാപിക്കും തന്നീടേണമേ- യേശുനാഥാ സ്വാമി 8. നീ വെടിയല്ലേ-പാപിയാമെന്നെ- യേശുനാഥാ സ്വാമി പോവതിന്നൊരു പാത മറ്റില്ലേ- യേശുനാഥാ സ്വാമി

Music sheet is loading
0%
-
00:00 / 00:00

Suggessions