ജീവനായകനാകുമേശുവേ

204

ജീവനായകനാകുമേശുവേ

മുഖാരി - രൂപകം 1. ജീവനായകനാകുമേശുവേ-പാപിയാകുമെന്‍ യാചന കോപിയാതെ നീ കേട്ടരുളുക-ദാവീദ്‌ രാജന്റെ നന്ദനാ 2. ആദരവറ്റ പാപി ഞാന്‍ യേശു-നാഥനേയെന്‍ സങ്കേതമേ ഭൂതലത്തിങ്കല്‍ നീയല്ലാതെനി-ക്കാദരവായിട്ടാരുള്ളൂ 3, അപ്പനേ പാപി വീണ്ടു കേഴുന്നു-തൃപ്പാദം തുണയെന്നയ്യോ ഇപ്പാതകന്റെ സങ്കടം കേള്‍ക്കാ-തപ്പുറം തിരിഞ്ഞീടല്ലേ 4. പാപിയെന്നെന്നെ ചൊല്ലുകില്‍ നീയും-പാപിയെത്തേടിയല്ലയോ ഭൂവില്‍ വന്നു നിന്‍ ജീവന്‍ വിട്ടതു-പാപികളിന്‍ സങ്കേതമേ 5, ഉള്ളം നീറി വരുന്ന പാപിയെ-തള്ളുമോ കൃപക്കണ്ണനേ ഉള്ളങ്ങളറിഞ്ഞീടുന്നോനെയെ:ന്നുള്ളുനീറ്റലെ കാണുക 6. തള്ളതാന്‍ മറന്നീടുമോ-ചെറു-പിള്ളയെ കനിവുള്ളോനേ തള്ളയെന്നെ മറക്കിലും പൊന്നു-തള്ളയാം നീ മറക്കുമോ? 7. പാദത്തില്‍ വീണ പാപിയെ തിരു-പാദത്താല്‍ മെമതിച്ചിടുമോ? പാദത്തില്‍ വീണ പാപിയാം സ്ര്രീക്കു-മോദത്തെക്കൊടുത്തില്ലയോ?

Music sheet is loading
0%
-
00:00 / 00:00

Suggessions