മാനസമേ ശ്രീ യേശുവെ

മാനസമേ ശ്രീ-യേശുവെ ഭജ നീ മതികെട്ടുപോകാതെ 1. മന്നവമന്നവ - നുന്നതനായക നന്ദനനാം മനുവേലനെ എന്നും- (മാനസമേ..) 2. ബേതലേം പുരിയതി-ലൊരു പശുശാലേ യൂദജയായൊരു - നാരിയില്‍ ജനിച്ചോന്‍ - (മാനസമേ..) 3. പാരിതിലെഴും പര - മാധികള്‍ തീര്‍പ്പാന്‍ ഘോരതയേറിയ - വേദന സഹിച്ചോന്‍ - (മാനസമേ..) 4. യെറുശലേം നഗരിയില്‍ - കഠിന വേദനയേ- റ്റൊരു കുരിശതില -ങ്ങേറി മരിച്ചോന്‍ - (മാനസമേ..) 5. നരകാരിഷ്ടത - തീര്‍ത്തുടന്‍ മുന്‍ അരുള്‍പോല്‍ മൂന്നാം ദിവസമുയിര്‍ത്തോന്‍ - (മാനസമേ..) 6. നരരിപുവരനെ - ജയിച്ചതിഘോഷം പരമണ്ഡലമമതി - ലേറിയിരിപ്പോന്‍ - (മാനസമേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions