ഞാന്‍ ചെയ്ത പാതകം

Lyricist: John Eeso

Composer: John Eeso

png

1 ഞാന്‍ ചെയ്ത പാതകം എങ്ങനെപോം പാപനാശകന്‍ എവിടെയുണ്ട്‌? ശ്രീയേശു രക്ഷകന്‍ പാപികള്‍ക്കായ്‌ ക്രൂശില്‍ പ്രാണനെ വിട്ടില്ലയോ! കൊടും പാപി എന്നെ രക്ഷിപ്പാന്‍ രക്ഷിപ്പാന്‍ കൊടും പാപി എന്നെ രക്ഷിപ്പാന്‍ രക്ഷിപ്പാന്‍ തിരുത്തലയിലവന്‍ മുള്‍മുടി ധരിച്ചാന്‍ കൊടും പാപി എന്നെ രക്ഷിപ്പാന്‍ 2 ലോകത്തിന്‍ പാപികള്‍ മോക്ഷം ചേരാന്‍ അവന്‍ കണ്ണുനീരൊഴുക്കിയല്ലോ? ദാഹിക്കുന്ന നരര്‍ ജീവ ആറ്റില്‍ ദാഹം തീര്‍പ്പതിന്നായ്വരട്ടെ (കൊടും...) 3 പാപിയാം എന്നുടെ പാപം ഓര്‍ത്തുമന- സ്താപത്തോടെ വന്നപ്പോള്‍ - കല്ലുള്ളം നീക്കിത്തന്‍ ആത്മാവിനാല്‍ തന്നു മാര്‍ദ്ദവമാം ഹൃദയം (കൊടും...) 4 ഏതു പാപികള്‍ക്കും രക്ഷ നല്‍കാന്‍ അവന്‍ പ്രാപ്തനാം കര്‍ത്തനല്ലോ പാപത്തെ വെറുത്തു കര്‍ത്തനില്‍നീ- നമ്പു;മോക്ഷം ചേരാം നിനക്കു (കൊടും...) 5 ഇത്ര ഭാഗ്യം തന്ന യേശുവിന്നു പ്രതി ഞാനെന്തു കൊടുക്കേണ്ടു പൂര്‍ണ്ണ ശക്തിയോടു തന്‍ നാമത്തെ എന്നും വാഴ്ത്തിപ്പുകഴ്ത്തീടുമേ (കൊടും...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions