വേറൊരാശ്രയമില്ല പാപിക്കിങ്ങേറെയും

206

വേറൊരാശ്രയമില്ല പാപിക്കിങ്ങേറെയും

മുഖാരി-രൂപകം പല്ലവി വേറൊരാശ്രയമില്ല പാപിക്കി ങ്ങേറെയും ഭയം യേശുവേ:നിന്റെ കരുണയാല്‍ എന്നെ തിരിച്ചു രക്ഷിപ്പാന്‍ ശരണം ചൊല്ലുന്നേന്‍ യേശുവേ- ചരണങ്ങള്‍ 1 ഏദന്‍ തോട്ടത്തില്‍ ആദാം തിന്നൊരു പാദപഫല പാതകം മേദിനി വിട്ടൊഴിഞ്ഞു പോകുവാന്‍ മൃത്യുവേറ്റ ദയാപരാ 2 നിന്‍മുറിവു പൊഴിച്ച രക്തത്താല്‍ കന്മഷം കഴുകേശുവേ തിന്മയില്‍ മൃതനാം എനിക്കു നീ സന്തതം തുണയ്ക്കേണമേ 3 സ്വന്ത താതന്‍ മാതാവുമന്തികെ എന്തൊരാശ്രയമായിടും അന്ത്ൃകാലത്തില്‍ നീയല്ലാതൊരു ബന്ധുവില്ല ദയാപരാ 4 ദോഷിയെങ്കിലും യേശുവേ നിന- ക്കേഴ ഞാന്‍ സുതന്‍ അല്ലയോ ക്രൂശില്‍ നിന്‍ വലഭാഗം തൂങ്ങിയ ദുഷ്ടനില്‍ കനിഞ്ഞില്ലയോ 5 ദൂരിതകാരണം തിരുവടിയെന്നെ ഒരിക്കലും കൈവിട്ടിടല്ലേ ദുരിതം നീക്കുവാന്‍ കുരിശില്‍ തൂങ്ങിയ സര്‍വ്വജീവദയാലുവേ - (വേറൊരാ..)

Music sheet is loading
0%
-
00:00 / 00:00

Suggessions