പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിന്‍

23

പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിന്‍

1. പരിശുദ്ധ പരനെ-നിരന്തരം സ്തുതിപ്പിന്‍ പാടി തന്‍ നാമം കൊ-ണ്ടാടി കുമ്പിടുവിന്‍ തിരുജനങ്ങളേ! ഉണരിന്‍-തന്‍ദാസര്‍ തിരു-മുന്നില്‍ വണങ്ങീടുവിന്‍- എന്നേയ്ക്കും 2. നാഥനും നമുക്കു-താതനും ആയുള്ള നല്ല യഹോവായെ-എല്ലാരും സ്തുതിപ്പിന്‍ ഏതും ആയാസമെന്ന്യേ-തന്‍ വീട്ടില്‍ എകനെ പുകഴ്ത്തീടുവിന്‍- എന്നേയ്ക്കും 3. നന്മക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ നമുക്കില്ല കുറച്ചില്‍ എ-ന്നറിഞ്ഞു കുമ്പിടുവിന്‍ ഇമ്മഹാ പദവിയെ നാം എല്ലാരും ഇഷ്ടത്തോടാചരിക്കാം- എന്നേയ്ക്കും 4. വാനവും പാരും-താനത്രേ ചമച്ചു വല്ലഭന്‍ നല്ലവന്‍-എല്ലാരിലുയര്‍ന്നോന്‍ ജ്ഞാനത്തോടെ സ്തുതിപ്പിന്‍ തന്‍ പേരില്‍ നല്ല കീര്‍ത്തികള്‍ കൊടുപ്പിന്‍- എന്നേയ്ക്കും 5, ദൈവപിതാവേ! ദിവ്യകുമാരാ! ദൈവശുദ്ധാത്മ! ത്രി-യേകദേ-വേശാ! സര്‍വ്വകാലവും പുകഴ്ച-ഭവാനു ഭവിക്കണം ഹല്ലേലൂയാ-ആമേന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions